Latest NewsKeralaNews

നോക്കുകൂലി ചോദിക്കുന്നത് ജാമ്യമില്ലാ കുറ്റമെന്ന് ഡി.ജി.പി

തിരുവനന്തപുരം: നോക്കുകൂലി ചോദിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. തിരുവല്ലയില്‍ സൗജന്യ ഭക്ഷ്യ എണ്ണ ഇറക്കാന്‍ സി.ഐ.ടി.യുക്കാര്‍ നോക്കുകൂലി ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തിൽ മുഖ്യമന്ത്രിയും ഇന്നലെ പ്രതികരിച്ചിരുന്നു. നോക്കുകൂലി തൊഴിലാളി സംഘടനകളും സമൂഹവും തള്ളിക്കളഞ്ഞതാണ്. അനര്‍ഹമായി കൂലി ആവശ്യപ്പെട്ടാല്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button