KeralaLatest NewsNews

ചില കുട്ടികൾ രാവിലെ എഴുന്നേറ്റിട്ട് പല്ലു തേയ്ക്കാതെ ചായകുടിക്കുന്ന ഒരു പ്രവണത ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി; രസകരമായ സംഭവം ഇങ്ങനെ

സ്കൂളിൽ പോകണ്ടാത്തതിനാൽ രാവിലെ എഴുന്നേറ്റ് കുളിക്കാനും പല്ലുതേക്കാനുമൊക്കെ അല്പം മടിയൊക്കെ കാണിക്കുന്ന കുട്ടിക്കുറുമ്പന്മാരെയും കുറുമ്പികളെയും വരുതിയിലാക്കാൻ വേറിട്ട മാര്‍ഗവുമായി എഴുത്തുകാരനും സിനിമാ സംവിധായകനുമായ ജിയോ ബേബി. മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്‌താണ്‌ മകനെ അനുസരിപ്പിക്കാനുള്ള വഴി അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്.

Read also: ലോക്ക് ഡൗണ്‍ നീട്ടുന്നതിന് പകരം കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രം ഐസൊലേറ്റ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്; വിമർശനവുമായി രാഹുൽ ഗാന്ധി

ചില കുട്ടികൾ രാവിലെ എഴുന്നേറ്റിട്ട് പല്ലു തേയ്ക്കാതെ ചായകുടിക്കുന്ന ഒരു പ്രവണത ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കുട്ടികൾ പൊതുവെ രണ്ടു നേരം കുളിക്കേണ്ടതായിട്ടുണ്ട്. ഇതിന് വൈമുഖ്യം കാണിക്കുന്ന കുട്ടികൾക്കെതിരെ നിയമനടപടികൾക്ക് ശുപാർശ ചെയ്യും. അതുപോലെ മറ്റൊരു പ്രശ്നം ശ്രദ്ധയിൽപ്പട്ടത് കുട്ടികളുടെ അമിതമായ മൊബൈൽഫോണിന്റെ ഉപയോഗമാണ്, ഇത് അനുവദിച്ചു തരാൻ പറ്റുന്നതല്ല. അമിതമായി മൊബൈൽ ഉപയോഗിക്കുന്ന കുട്ടികൾക്കതിരെ പൊലീസ് നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്. മറ്റൊരു പ്രവണത ശ്രദ്ധയിൽപ്പട്ടത് ആറ് മണി സമയത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം മനപൂർവം തടസപ്പെടുത്താന്‍ റിമോട്ട് കൈക്കലാക്കി ചാനൽ മാറ്റുന്ന പ്രവണത ചില കുട്ടികൾ ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കുട്ടികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ് എന്നാണ് വീഡിയോയിൽ മുഖ്യമന്ത്രി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button