Latest NewsInternational

പതിനാല് വര്‍ഷം മുന്‍പ് ഭക്ഷണത്തിലൂടെ അബദ്ധത്തില്‍ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്ലിന്‍ കഷ്ണം പുറത്തെടുത്തു

സിടി സ്‌കാനിലാണ് വലതു ശ്വാസകോശത്തില്‍ അജ്ഞാത വസ്തു കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.

ബീജിംഗ്: കനത്ത ചുമയെ തുടര്‍ന്നാണ് യുവതി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. എന്നാൽ കാരണം കണ്ടെത്തിയപ്പോൾ ഡോക്ടർമാർ പോലും ഞെട്ടി. എക്സ് റേ യിൽ കണ്ടത് ശ്വാസകോശത്തിൽ ഒരു എല്ലിൻ കഷ്ണം കുടുങ്ങിയിരിക്കുന്നതാണ്. തുടർന്ന് പതിനാല് വര്‍ഷം മുന്‍പ് ഭക്ഷണം കഴിക്കുമ്പോള്‍ അബദ്ധത്തില്‍ ശ്വാസകോശത്തില്‍ കുടുങ്ങിയ ചിക്കന്റെ എല്ലിന്‍ കഷ്ണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചൈനയിലാണ് 22കാരിക്ക് ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. സിടി സ്‌കാനിലാണ് വലതു ശ്വാസകോശത്തില്‍ അജ്ഞാത വസ്തു കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.

കട്ടിയുള്ള എന്തോ വസ്തുവാണെന്ന് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി. പുറത്തെടുത്തപ്പോഴാണ് ചിക്കന്റേയോ താറാവിന്റെയോ എന്ന് സംശയിക്കുന്ന എല്ലിന്‍ കഷ്ണമാണെന്ന് വ്യക്തമായത്.ഏഴോ എട്ടോ വയസ്സ് പ്രായമുള്ളപ്പോഴാണ് യുവതി അബദ്ധത്തില്‍ എല്ലിന്‍ കഷ്ണം വിഴുങ്ങിയത്. അന്നുമുതല്‍ കടുത്ത ചുമ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് കുറഞ്ഞു. ചുമയുടെ കാരണം തേടി നിരവധി പരിശോധനകള്‍ക്ക് അവര്‍ വിധേയയായി.

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ കുട്ടികളടക്കം തെരുവില്‍, കൊടും പട്ടിണിയെന്നു ആരോപണം- നിയന്ത്രിക്കാനാവാതെ പോലീസ്

എന്നാല്‍ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിയപ്പോഴെല്ലാം യുവതിക്ക് ബ്രോങ്കൈറ്റീസിനുള്ള ചികിത്സയാണ് ലഭിച്ചത്. വര്‍ഷങ്ങളോളം മരുന്ന് കഴിച്ചുവെങ്കിലും ചുമയ്ക്കു കുറവുണ്ടായില്ല. എന്തായാലും യുവതി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. സമാന സംഭവവും അടുത്ത സമയത്തു റിപ്പോർട്ട് ചെയ്തിരുന്നു.നാലു ദിവസം മുന്‍പാണ് ഷാന്‍ഷോങില്‍ വൃദ്ധന്റെ തലയില്‍ നിന്നും നാലിഞ്ച് നീളമുള്ള കത്തി പുറത്തെടുത്തിരുന്നു.

26 വര്‍ഷം മുന്‍പ് തലയില്‍ തറച്ചുകയറിയതായിരുന്നു അത്. 1990കളില്‍ ഉണ്ടായ ഒരു വഴക്കിനിടെയാണ് ഇയാളുടെ തലയില്‍ കത്തി തറച്ചുകയറിയത്. അന്നു മുതല്‍ എടുക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഈ 76കാരന്റെ തലയില്‍ നിന്നും കത്തി നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button