Latest NewsIndia

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ കുട്ടികളടക്കം തെരുവില്‍, കൊടും പട്ടിണിയെന്നു ആരോപണം- നിയന്ത്രിക്കാനാവാതെ പോലീസ്

അതെ സമയം റേഷന്‍ വഴി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് മമത ബാനര്‍ജി സര്‍ക്കാർ വ്യക്തമാക്കിയിരിക്കെയാണ് ജനങ്ങള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

കൊൽക്കത്ത: ലോക്ക് ഡൗണ്‍ കാരണം ഭക്ഷണം കിട്ടിയിട്ട് 20 ദിവസങ്ങളായെന്നാരോപിച്ചു ജനക്കൂട്ടം തെരുവിലിറങ്ങി.ചെറിയ കുട്ടികളെയും എല്ലാമെടുത്താണ് ജനക്കൂട്ടം തെരുവിലിറങ്ങിയത് . പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും കേന്ദ്രം ചെയ്യുന്നുണ്ട്. അതെ സമയം റേഷന്‍ വഴി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് മമത ബാനര്‍ജി സര്‍ക്കാർ വ്യക്തമാക്കിയിരിക്കെയാണ് ജനങ്ങള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

മുര്‍ഷിദാബാദ് ജില്ലയിലെ ദോംകല്‍ മുന്‍സിപ്പാലിറ്റിയിലാണ് ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. ബുധനാഴ്ച രാവിലെ മുതല്‍ ഇവര്‍ സംസ്ഥാന പാത ഉപരോധിച്ചു. ഭക്ഷണം കിട്ടണമെന്നായിരുന്നു ആവശ്യം. വളരെ ആശങ്കപ്പെടുത്തുന്നതാണ് ജനങ്ങളുടെ ആവശ്യം.കഴിഞ്ഞ 20 ദിവസമായി ഭക്ഷണം കിട്ടിയിട്ട് എന്ന് ജനങ്ങള്‍ പറഞ്ഞു. 400 കുടുംബങ്ങളാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. സ്ത്രീകളും കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ബെര്‍ഹാംപൂര്‍-ദോംകല്‍ പാതയില്‍ കുത്തിയിരിപ്പ് സമരം നടത്തി.

മാസ്‌ക് പോലും ധരിക്കാതെയായിരുന്നു പലരും പ്രതിഷേധത്തിൽ പങ്കെടുത്തത് .ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ നടന്ന പ്രതിഷേധം പോലീസിനെയും അമ്പരപ്പെടുത്തി.റേഷന്‍ കടക്കാര്‍ എല്ലാവരും തുറക്കുന്നില്ല. മാത്രമല്ല, തുറന്ന കടക്കാര്‍ ക്വാട്ട തികച്ച് നല്‍കുന്നുമില്ല. ഇതാണ് ജനങ്ങള്‍ക്ക് അരിയും മറ്റു ഭക്ഷ്യവസ്തുക്കളും കിട്ടാതിരിക്കാന്‍ കാരണം. മുര്‍ഷിദാബാദിലെ ചില റേഷന്‍ കടയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഒരാള്‍ക്ക് ഒരു കിലോ അരി എന്ന കണക്കിലാണ് വിതരം ചെയ്യുന്നത്.

പിന്നീട് ജില്ലാ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഇടപെട്ട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിന്‍മാറിയത്.. സര്‍ക്കാര്‍ ഞങ്ങളെ ജോലിക്ക് പോകാന്‍ അനുവദിക്കുന്നില്ല. സൗജന്യ ഭക്ഷണവും തരുന്നില്ല. പ്രതിഷേധവുമായി ഒരുപാട് പേര്‍ സംഗമിച്ചാല്‍ കൊറോണ വ്യാപന സാധ്യതയുണ്ട്. ഇക്കാര്യം തങ്ങള്‍ക്ക് അറിയാം. പക്ഷേ, ഭക്ഷണമില്ലാതെ കുട്ടികളും സ്ത്രീകളും വിലപിക്കുന്ന സാഹചര്യം വന്നപ്പോഴാണ് പ്രതിഷേധവുമായി ഇറങ്ങിയതെന്നാണ് സമരക്കാർ പറയുന്നത് .

ലോക്ക്ഡൗണില്‍ പൊലീസ് ഓട്ടോ തടഞ്ഞു; രോഗിയായ പിതാവിനെ മകന്‍ ചുമലിലേറ്റി നടന്നത് ഒരു കിലോമീറ്ററിലധികം

അതേസമയം ബംഗാളില്‍ വേണ്ടത്ര ഭക്ഷ്യധാന്യമുണ്ട്. 9.45 ലക്ഷം മെട്രിക് ടണ്‍ അരി സംഭരണമുണ്ട്. വരുന്ന ആഗ്‌സറ്റ് വരെ സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ സാധിക്കും. കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങിയ അരിയാണ് വിതരണം ചെയ്യുന്നത്- ഇതാണ് കഴിഞ്ഞദിവസം ബംഗാള്‍ ഭക്ഷ്യവകുപ്പ് മന്ത്രി ജ്യോതിപ്രിയോ മല്ലിക് പറഞ്ഞത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇതുവരെ ധാന്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് സമരക്കാരുടെ പരാതി.

റേഷന്‍ ഡീലര്‍മാരുടെ വീഴ്ചയാണെന്ന് മുന്‍സിപ്പാലിറ്റിയും ജില്ലാ ഭരണകൂടവും പറയുന്നു. ഒടുവില്‍ ഭക്ഷണവും മറ്റു സൗകര്യങ്ങളും അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button