KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിച്ച് ലോക്ഡൗണിനോടനുബന്ധിച്ച് സംസ്ഥാനത്ത് ആരംഭിച്ച ‘കമ്മ്യൂണിറ്റി കിച്ചണുകള്‍ പൂട്ടുന്നു

കൊച്ചി: ലോക്ഡൗണിനോടനുബന്ധിച്ച് സംസ്ഥാനത്ത് ആരംഭിച്ച ‘കമ്യൂണിറ്റി കിച്ചണുകള്‍ പൂട്ടുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പകുതിയിലധികം സമൂഹ അടുക്കളകളും ഇന്നുമുതലില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . സമൂഹ അടുക്കളകള്‍ നടത്തി കൊണ്ട് പോകുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കിയതോടെയാണ് ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത്. സമൂഹ അടുക്കളകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക സഹായമൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും സാമ്പത്തിക സഹായത്താലാണ് നൂറുകണക്കിന് സമൂഹ അടുക്കളകള്‍ കഴിഞ്ഞ ദിവസം വരെ പ്രവര്‍ത്തിച്ചിരുന്നത്.
ഒരു ദിവസം ഒരു സമൂഹ അടുക്കള പ്രവര്‍ത്തിപ്പിക്കാന്‍ 50,000 രൂപയോളം ചിലവ് വരും. ഇതിനൊപ്പമാണ് തനത് ഫണ്ട് വിതരണത്തില്‍ ചില തദ്ദേശ സ്ഥാപനങ്ങള്‍ വരുത്തുന്ന വീഴ്ച.

സംസ്ഥാനത്ത് ഒരിടത്തും സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ ഈ നിര്‍ദേശവും ഉറപ്പും മറികടന്നാണ് കമ്യൂണിറ്റി കിച്ചണുകള്‍ ചിലയിടത്ത് അടച്ചിടുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button