Latest NewsNewsIndia

കൊറോണ വൈറസ് നമ്മളെ കൊല്ലുവാന്‍ വന്നതാണെന്ന് കരുതുന്നില്ല; മനുഷ്യ ശരീരം വൈറസിന് മനോഹരമായ ആവാസ വ്യവസ്ഥയാണ് ഒരുക്കുന്നത്; പരീക്ഷണത്തില്‍ നിങ്ങളും വിജയിക്കുമെന്ന് സദ്ഗുരു

ന്യൂഡൽഹി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ സമയം ശക്തിയും ഊര്‍ജ്ജവും വീണ്ടെടുക്കാന്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി സദ്ഗുരു ജഗ്ഗി വാസുദേവ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സദ്ഗുരു ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസ് നമ്മളെ കൊല്ലുവാന്‍ വന്നതാണെന്ന് കരുതുന്നില്ല. മനുഷ്യ ശരീരം വൈറസിന് മനോഹരമായ ആവാസ വ്യവസ്ഥയാണ് ഒരുക്കുന്നത്. ചിലര്‍ കീഴടങ്ങും. മറ്റുചിലര്‍ പ്രതിരോധ ശേഷി നേടും. നിങ്ങളെ തന്നെ ശക്തരാക്കുക. അത് മൂലം പരീക്ഷണത്തില്‍ നിങ്ങളും വിജയിക്കും. മനുഷ്യ മനസാണ് ഏറ്റവും ശക്തിയേറിയ ഉപകരണം. അത് ശരിയായ രീതിയില്‍ ഉപയോഗിക്കാം.അങ്ങനെ ചെയ്താല്‍ ഈ വിഷമഘട്ടത്തിലൂടെ സന്തോഷത്തോടെ കടന്നുപോകമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: മലയാളിയോട് കടം വാങ്ങിയ സൈക്കിളുമായി അതിഥി തൊഴിലാളി കൊൽക്കത്തയിലേക്ക് മുങ്ങി

ശാരീരിക, മാനസിക, വൈകാരികമായ ഉന്നമനത്തിന് വേണ്ടിയാവണം ഈ ആഴ്ചകള്‍ പ്രയോജനപ്പെടുത്തേണ്ടത്. തമ്മളെ തന്നെ ഉയര്‍ച്ചയിലേക്ക് എത്തിക്കാനുള്ള പ്രയത്നങ്ങളായിരിക്കണം നമ്മൾ നടത്തേണ്ടത്. ജീവന് വിലമതിക്കാന്‍ പഠിക്കണം. വേദനകള്‍ ഉണ്ടാവാം, എന്നാല്‍ നമ്മളേക്കാള്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ നമുക്ക് കഴിയണം. നമ്മുടെ കഴിവിന് അനുസരിച്ച് സഹായിക്കാന്‍ കഴിയണം. ഈ അവസരം നിങ്ങളുടെ സമ്പാദ്യത്തിന്‍റെ കണക്കെടുക്കാനുള്ളതല്ലെന്നും സദ്ഗുരു പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button