CricketLatest NewsNewsSports

ധോണിയെ എന്തടിസ്ഥാനത്തിലാണ് ടീമില്‍ ഉള്‍പ്പെടുത്തും, അയാള്‍ ടീമില്‍ തിരിച്ചെത്താന്‍ അര്‍ഹനല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം

മുംബൈ: ധോണിയുടെ കാര്യത്തില്‍ ഗൗതം ഗംഭീറിനെ ശരിവച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ്ദാസ് ഗുപ്ത. ദേശീയ ടീമിലേക്കു തിരികെ വിളിക്കാന്‍ ധോണി ഇപ്പോള്‍ അര്‍ഹനല്ലെന്നും ഇത്രയും കാലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ധോണിയെ എങ്ങനെ ടീമില്‍ ഉള്‍പ്പെടുത്തുകയെന്നും ഗുപ്ത പറഞ്ഞു. ഗംഭീറും കഴിഞ്ഞ ദിവസം ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച ശേഷം ധോണി നീണ്ട ഇടവേള എടുക്കുകയായിരുന്നു.

രാജ്യന്തര ക്രിക്കറ്റില്‍ വിട്ടുനിന്ന സമയത്ത് സയീദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ എന്നിവയിലെങ്കിലും കളിക്കണമായിരുന്നുവെന്നും ഒമ്പത് മാസത്തോളം ധോണി ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നു. മത്സരരംഗത്ത സജീവായി നില്‍ക്കുകയെന്നത് ഒരു താരത്തെ സംബന്ധിച്ചു വളരെ പ്രധാനമാണെന്നും അങ്ങനെയൊരു താരത്തെ എന്തടിസ്ഥാനത്തിലാണ് ടീമില്‍ ഉള്‍പ്പെടുത്തുകയെന്നും ഗുപ്ത പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button