Latest NewsNewsIndia

രാജ്യത്ത് വർദ്ധിച്ചുവരുന്ന കോവിഡ് വ്യാപനം അവസാനിക്കുന്നത് എന്ന്? നിർണായക റിപ്പോർട്ട് പുറത്തു വിട്ട് ഐസിഎംആര്‍

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന കോവിഡ് വ്യാപനം അവസാനിക്കുന്നത് എന്ന്? എല്ലാവുരുടെയും മനസ്സിൽ ഉദിക്കുന്ന ചോദ്യമാണ് ഇത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേയ്ക്ക് കടക്കുകയാണ്. നിലവില്‍ 10,815 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. മരണസംഖ്യ 377 ആയി. ചൊവ്വാഴ്ച ആദ്യമായി ഇരുപതിനായിരത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ 24 മണിക്കൂറിനകം പരിശോധന ചെയ്തു.

ഇന്ത്യയില്‍ കോവിഡ് വ്യാപനം സെപ്തംബര്‍ വരെ തുടരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തെ 80- 85 ശതമാനം പേരില്‍ വൈറസ് ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കണക്കുകളെല്ലാം ശരിയാണെങ്കില്‍ ഭയനാകമാണെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ വാദം. വിദഗ്ധര്‍ പറയുന്നത് അസാധ്യമാണെന്നാണ് അമരീന്ദര്‍ സിങ് പറയുന്നത്. മെയ് മൂന്ന് വരെയാണ് നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, വൈറസ് വ്യാപനത്തില്‍ സാധ്യത സെപ്തംബര്‍ വരെ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ അനുയോജ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്ന് ദിവസത്തില്‍ മാത്രം 3286 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ 2,44,893 സാമ്പിളുകള്‍ പരിശോധിച്ചു. ഇതിനിടെ രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നതായി ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സെപ്തംബര്‍ വരെ രാജ്യത്ത് കോവിഡ് വ്യാപനം തുടരുമെന്നും അത്രയും കാലം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ തുടരുമെന്ന് വിദഗ്ധര്‍ സൂചന നല്‍കിയിരിക്കുകയാണ്.

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നുവെന്ന് ഐസിഎംആര്‍. ഇതേതുടര്‍ന്ന് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിതുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് 11439 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1306 പേര്‍ക്ക് രോഗം ഭേദമായെങ്കിലും 377 പേര്‍ മരിച്ചു.

ALSO READ: കേരളത്തിന്റെ സ്ഥിതി അനുസരിച്ച്‌ കേന്ദ്രം കുറെ ഇളവുകള്‍ നല്‍കേണ്ടതാണ്;- തോമസ് ഐസക്ക്

ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേയ്ക്ക്. നിലവില്‍ 10815 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 377 പേര്‍ മരിച്ചു. കര്‍ണാടകത്തില്‍ കൊവിഡ് മരണം പത്തായി. ചൊവ്വാഴ്ച മാത്രം നാല് പേരാണ് കര്‍ണാടകയില്‍ മരിച്ചത്. ബെംഗളൂരുവില്‍ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്രാപ്രദേശില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പതായി. തെലങ്കാനയില്‍ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര- 178, ഡല്‍ഹി- 30, മധ്യപ്രദേശ്- 50, ഗുജറാത്ത്- 28, തമിഴ്‌നാട്- 12, ഉത്തര്‍പ്രദേശ്- 5 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളില്‍ മരണസംഖ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button