Latest NewsNewsIndia

നയന്ത്രബന്ധത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായാലും ഏത് പ്രതിസന്ധിയിലും ഇന്ത്യ ആരെയും കൈവിടില്ല : ഇന്ത്യയുടെ നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഏത് പ്രതിസന്ധിയിലും ഇന്ത്യ ആരെയും കൈവിടില്ല, ഇന്ത്യയുടെ നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധത്തിന് മലേഷ്യയെ സഹായിക്കാന്‍ തീരുമാനമെടുത്തപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍. കോവിഡ് രോഗികളെ ചികിത്സിക്കാനുപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ ഇന്ത്യ മലേഷ്യയ്ക്ക് നല്‍കും. ഇത്തരത്തില്‍ 89,100 ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകളാണ്‌നല്‍കുക. നയതന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ചാണ് ആപത്ഘട്ടത്തില്‍ ഇന്ത്യയുടെ സഹായം. മരുന്ന് നല്‍കണമെന്ന തങ്ങളുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചുവെന്ന് മലേഷ്യന്‍ വിദേശകാര്യ ഉപമന്ത്രി കമറുദ്ദീന്‍ ജാഫര്‍ പ്രസ്താവിച്ചു.

read also : മനുഷ്യ ജീവനുകള്‍ പ്രധാനമെന്ന പോലെ രാജ്യത്തിന്റെ സമ്പദ്ഘടനയും പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി : പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ കേന്ദ്രമന്ത്രിമാര്‍ ഓഫീസില്‍ തിരിച്ചെത്തി

ലഭ്യത കണക്കാക്കി ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ടാബ്ലറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുമെന്ന് കമറുദ്ദീന്‍ ജാഫര്‍ പറഞ്ഞു. എന്നാല്‍ മലേഷ്യയുടെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 10 ലക്ഷം ടാബ്ലറ്റുകളാണ് മലേഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടതെന്നാണ് വിവരം.

ദക്ഷിണേഷ്യയില്‍ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. 5,000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 82പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button