Latest NewsNewsIndia

ഇന്ത്യയ്ക്ക് ചൈന നല്‍കിയത് ഗുണനിലവാരമില്ലാത്ത പി.പി.ഇ കിറ്റുകള്‍ : അരലക്ഷം ഉപയോഗശൂന്യം

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ചൈന നല്‍കിയത് ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റുകള്‍ . പരിശോധനയില്‍ അരലക്ഷം ഉപയോഗശൂന്യമെന്ന് കണ്ടെത്തി. ലോകത്ത് പി.പി.ഇ കിറ്റുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമായ ചൈന ഇന്ത്യക്ക് 1,70,000 കിറ്റുകളാണ് നല്‍കിയിരുന്നത്. ഈ മാസം അഞ്ചിന് ലഭിച്ച കിറ്റുകളില്‍ 50,000 എണ്ണം ഉപയോഗയോഗ്യമല്ലെന്നാണ് റിപ്പോര്‍ട്ട്.

Read Also : കോവിഡ് റാപ്പിഡ് കിറ്റ് എത്തിക്കുന്നതിന് എംപി ഫണ്ടില്‍നിന്ന് തുക അനുവദിച്ച ശശി തരൂരിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

ഗ്വാളിയോറിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ലബോറട്ടറിയിലാണ് കിറ്റുകള്‍ സുരക്ഷാ പരിശോധന നടത്തിയത്. സിഇ/എഫ്ഡിഎ അംഗീകരിച്ച പി.പി.ഇ കിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഉപയോഗിക്കുക. ചൈനയില്‍ നിന്നെത്തിയ കിറ്റുകളില്‍ പലതും ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. നേരത്തേ മറ്റുപല രാജ്യങ്ങള്‍ക്കും ചൈന നല്‍കിയ കിറ്റുകളും മാസ്‌കുകളും മോശം നിലവാരത്തിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button