Latest NewsIndia

‘നല്ല സൂചന’: തമിഴ്‌നാട്ടില്‍ വരുന്നത് ആശ്വാസത്തിന്റെ ദിനങ്ങളെന്ന് മുഖ്യമന്ത്രി പളനിസ്വാമി

ചെന്നൈ: തമിഴ്നാട്ടില്‍ വരുന്നത് ആശ്വാസത്തിന്റെ ദിനങ്ങളെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞ് വരുന്നത് നല്ല സൂചനയാണ്. തമിഴ്നാട്ടില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊറോണ ബാധിതര്‍ പൂര്‍ണമായി കുറയുമെന്നാണ് പ്രതീക്ഷയെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു.കോയമ്പത്തൂരില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും കൊറോണ സ്ഥിരീകരിച്ചു.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അമ്പതോളം പേരെ നിരീക്ഷണത്തിലാക്കി. തമിഴ്നാട്ടില്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച 22 ജില്ലകളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.അതേസമയം, തമിഴ്നാട്ടില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 15 ആയി. വില്ലുപുരം സ്വദേശിയായ 57 കാരനാണ് ഇന്ന് മരിച്ചത്.

ചൈനയുടെ നയമാറ്റം :എതിർപ്പുമായി ശ്രീലങ്ക ,അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരേ ആഞ്ഞടിക്കുന്നു

25 പേര്‍ക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1267 ആയി.തമിഴ്‌നാട്ടില്‍ തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ഇടപഴകിയ 35 കുട്ടികളില്‍ 33 കുട്ടികള്‍ക്കും രോഗം പകര്‍ന്നത് ഒരാളില്‍ നിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button