Latest NewsNewsKuwaitGulf

കോവിഡ്-19 : കുവൈറ്റിൽ 119 പേര്‍ക്ക് കൂടി വൈറസ് ബാധ : രോഗം സ്ഥിരീകരിച്ചവരിലധികവും ഇന്ത്യക്കാർ

കുവൈറ്റ് സിറ്റി : 119 പേര്‍ക്ക് കൂടി കുവൈറ്റിൽ കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 75 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 1524ആയി. അതോടൊപ്പം കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 860 ആയി. 32 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പത്തൊമ്പത് പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തു കോവിഡ് രോഗം. പത്തൊമ്പത് പേർ കൂടി രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു കൊവിഡ് രോഗം. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

പുതിയ രോഗികളിൽ അറുപത്തെട്ട് ഇന്ത്യക്കാർ ഉൾപ്പെടെ 102 പേർ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിലായിരുന്നവരാണ്. ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ പതിമൂന്ന് പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല.

Also read : മറ്റ് രാഷ്ട്രങ്ങള്‍ മരണനിരക്ക് പുറത്തുവിടുന്നത് വളരെ കുറച്ചുമാത്രം : കോവിഡ് മരണത്തില്‍ യുഎസ് ഒന്നാം സ്ഥാനത്ത് എത്തിയത് എങ്ങിനെയെന്ന് വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

ബഹ്റൈനില്‍ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും മലയാളികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1001 ആയി. പുതുതായി 143 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതുതായിരോഗം സ്ഥിരീകരിച്ചവരില്‍ 128 പേരും മലയാളികളുള്‍പ്പെടെയുള്ള പ്രവാസികളാണ്. ഇവരെയെല്ലാം പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ബഹ്റൈനിലിതുവരെ 72647 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഇതില്‍ കണ്ടെത്തിയ 1001 രോഗികളില്‍ 3 പേര്‍ മാത്രമാണിപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളത്. മറ്റുള്ളവരെല്ലാം രോഗപ്രതിരോധ ശേഷി നേടുമെന്ന പ്രതീക്ഷയിലാണ്. ഏഴു പേരാണ് മരിച്ചത്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. ഇതിനകം 663 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button