KeralaNattuvarthaLatest NewsNews

യൂട്യൂബ് നോക്കി കഠിന പഠനവും പരീക്ഷണങ്ങളും; പ്രഷർ കുക്കറിൽ ചാരായം വാറ്റിയ യുവാക്കളെ കയ്യോടെ പിടികൂടി പോലീസ്

യൂട്യൂബ് വിനയായി, ലോകമെങ്ങും പടരുന്ന കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക്ഡൗണിൽ തുടരവെ ചാരായം ഉണ്ടാക്കുന്നതിനിടെ രണ്ടു യുവാക്കൾ അറസ്റ്റിലായി,, യുട്യൂബ് നോക്കി ചാരായം വാറ്റുന്നതിനിടെയാണ് എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ വിഷ്ണു, റിക്സണ്‍ എന്നിവരെ പൊലീസ് പിടികൂടിയത്.

പ്രതിയായ വിഷ്ണുവിന്‍റെ വീടിനോട് ചേര്‍ന്നായിരുന്നു പ്രഷര്‍ കുക്കറിൽ വാറ്റുചാരായം ഉണ്ടാക്കാൻ ശ്രമിച്ചത്,, രഹസ്യവിവരം ലഭിച്ചതോടെ ചേരാനല്ലൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വിഷ്ണുവിനെയും റിക്സണെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരുവരും യൂട്യൂബ് വഴിയാണ് വാറ്റ് ചാരായം ഉണ്ടാക്കുന്ന വിധം പഠിച്ചെടുത്തത്, എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button