Latest NewsNewsIndia

രാജ്യത്ത് ആശങ്കയുടെ ദിനങ്ങള്‍ കഴിഞ്ഞതായി സൂചന : കോവിഡ് നിയന്ത്രണവിധേയം : വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയം , വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം അവലോകനം ചെയ്തു.

Read Also : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണങ്ങളും പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി ആശയവിനിമയം നടത്തുകയും അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സാമൂഹ്യ അകലം കര്‍ശനമായി പാലിച്ചാണ് യോഗം ചേര്‍ന്നത്.

കൊറോണക്കെതിരെ പോരാടുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സംസ്ഥാനങ്ങള്‍ക്ക് പുറമെ, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, ജി. കിഷന്‍ റെഡ്ഡി തുടങ്ങിയവരും കണ്‍ട്രോള്‍ റൂമിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button