Latest NewsIndiaNews

കോവിഡ്-19 : പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : കോവിഡ്-19 , പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം ഒത്തൊരുമിച്ച് കോവിഡിനെതിരായ പോരാട്ടത്തിലാണെന്നും കോവിഡ് മഹാമാരിയെ മനുഷ്യരാശി ഉറപ്പായും മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബിസിയുടെ ട്വീറ്റ് പങ്കുവച്ചാണു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചത്.

read also : കോവിഡിനെ പ്രതിരോധിയ്ക്കാന്‍ കുഷ്ഠരോഗത്തിനെതിരെയുളള വാക്‌സിന്‍ : പുതിയ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

സ്വിറ്റ്‌സര്‍ലന്‍ഡിലെ സെര്‍മത്തിലെ മാറ്റ്‌ഹോണ്‍ പര്‍വതത്തില്‍ കഴിഞ്ഞദിവസം രാത്രി 1000 മീറ്ററിലേറെ വലിപ്പത്തില്‍ ഇന്ത്യന്‍ ദേശീയപതാകയുടെ നിറങ്ങള്‍ പ്രതിഫലിപ്പിച്ചിരുന്നു. കോവിഡിനെതിരെ പോരാടുന്ന ഇന്ത്യക്കാര്‍ക്കുള്ള ഐക്യദാര്‍ഢ്യമായുള്ള ഈ ചിത്രമാണ് എംബസി ട്വീറ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button