Latest NewsNewsInternational

കിം ജോംഗ് ഉന്നിനെ കാണാനില്ല : പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ

പോംഗ്യാംഗ് : ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പ്രധാന ആഘോഷത്തില്‍ പോലും കാണാനാകാത്തത് അഭ്യൂഹങ്ങള്‍ക്കിടയാക്കുന്നതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് കിംഗ് ജോംഗ് ഉന്നിനെ പൊതുപരിപാടികളില്‍ കാണാത്തതിന്റെ വിവരങ്ങള്‍ പങ്കു വെച്ചത്. മുത്തച്ഛനും ഉത്തരകൊറിയയുടെ പിതാവെന്ന് അറിയപ്പെടുന്ന ആളുമായ കിം ഇല്‍ സുംഗിന്റെ ജന്മദിനാഘോഷത്തില്‍ കിം പങ്കെടുക്കാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്.

ദേശീയ അവധി ദിനവും ഡേ ഓഫ് ദ സണ്‍ എന്നറിയപ്പെടുന്നതുമാണ് കിം ഇല്‍ സുംഗിന്റെ ജന്മവാര്‍ഷിക ദിനം. ഇതിന്റെ ഭാഗമായുള്ള ആഘോഷത്തില്‍ നിന്ന് കിം ജോംഗ് ഉന്‍ ഒരിക്കലും വിട്ടുനിന്നിട്ടില്ല. കുംമ്സ്വാന്‍ കൊട്ടാരത്തില്‍  സൂക്ഷിച്ചിരിക്കുന്ന കിം ഇല്‍ സുംഗിന്റെ എംബാം ചെയ്ത മൃതദേഹത്തിനു മുന്നില്‍ ആദരവ് അര്‍പ്പിക്കാന്‍ എല്ലാ ഉന്നത സ്ഥാനം വഹിക്കുന്നവരും എത്തിയിരുന്നു. പാരമ്പര്യവും അധികാരവും എടുത്തുകാട്ടുന്ന ഈ പരിപാടിയില്‍ നിര്‍ബന്ധമായും കിം പങ്കെടുക്കേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല. ഇതിന്റെ ഭാഗമായി പുറത്തുവിട്ട ചിത്രങ്ങളിലും കിം ഇല്ല.

പ്രധാന ആഘോഷ പരിപാടിയില്‍ കിം പങ്കെടുക്കാഞ്ഞതോടെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെപ്പറ്റി പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. കിമ്മിന്റെ ആരോഗ്യ നില തകരാറിലാണെന്നും അതല്ല വൈറസ് ബാധയേറ്റതാണ് കാരണമെന്നും പറയപ്പെടുന്നുണ്ട്. നിലവില്‍ കൊറോണ വൈറസ് ഒട്ടും ബാധിച്ചിട്ടില്ലെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് അനുമാനം. നിലവില്‍ ഭരണകൂടം പറയുന്നത് മാത്രമേ ഉത്തര കൊറിയയ്ക്ക് പുറത്തേക്ക് എത്തുകയുള്ളൂ എന്നതിനാല്‍ ശരിയായ വിവരങ്ങള്‍ ഇക്കാര്യത്തില്‍ ലഭ്യവുമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button