KeralaLatest NewsNews

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി പി.ടി തോമസ് എം.എ.ല്‍.എ

എറണാകുളം: സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധം നല്ല രീതിയില്‍ മുന്നേറുമ്പോള്‍ സ്പ്രിംഗ്ലര്‍ വിവാദത്തില്‍ മുങ്ങിനില്‍ക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇതിനിടെ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി പി.ടി തോമസ് എം.എ.ല്‍.എയും രംഗത്ത് വന്നു. സ്പ്രിംഗ്ളര്‍ കരാര്‍ വിവാദമുണ്ടായ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ബംഗളൂരുവില്‍ നടത്തുന്ന ഐ.ടി കമ്ബനിയുടെ വെബ്‌സൈറ്റ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് പി.ടി.തോമസ് പറഞ്ഞു.

Read Also : മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഉമ്മൻചാണ്ടി; സ്പ്രിൻക്ലർ കരാറിൽ സംശയമുണ്ട്, അടിയന്തിരമായി വ്യക്തത വരുത്തണമെന്നുമാവശ്യം

നല്ല രീതിയില്‍ നടന്നിരുന്ന സ്ഥാപനമായിരുന്നു മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സ്. 2020 വരെയുളള ജി.എസ്.ടി പോലും അടച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഈ സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ അക്കൗണ്ട് സസ്‌പെന്‍ഡഡ് എന്നാണ് കാണുന്നതെന്ന് പി.ടി തോമസ് ചൂണ്ടിക്കാട്ടി. സ്പ്രിംഗ്‌ളര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് മാസ്‌ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നറിയാന്‍ അന്വേഷണം നടത്തണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button