CricketLatest NewsNewsSports

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ; ഭാര്യയുമായുള്ള പ്രണയത്തെകുറിച്ച് ശ്രീശാന്ത്

ഭാര്യ ഭുവനേശ്വരി കുമാരിയുമായുള്ള തന്റെ പ്രണയത്തെ കുറിച്ച് മനസുതുറന്ന് മലയാളികളുടെ പ്രിയതാരം ശ്രീശാന്ത്. ഭാര്യയുമായുള്ള പ്രണയം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നുവെന്നാണ് താരം പറയുന്നത്. ലോക്‌ഡൌണ്‍ കാലം കുടുംബത്തോടൊപ്പം സമാധാനത്തോടെ ചെലവഴിക്കുകയാണെന്നും ഫിറ്റ്‌നെസിലാണ് ഇപ്പോഴത്തെ മുഴുവന്‍ ശ്രദ്ധയുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

അതേസമയം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയാണെന്നും മികച്ച ബൗളര്‍ ജസ്പ്രീത് ബുമ്രയാണെന്നും താരം റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നിലവില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരയോട് യോജിപ്പില്ലെന്നും രാജ്യമാണ് പ്രധാനമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച മലയാളി ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. 27 ടെസ്റ്റുകളില്‍ നിന്നായി 87ഉം 53 ഏകദിനങ്ങളില്‍ നിന്നായി 75ഉം 10 ടി20 മത്സരത്തില്‍ നിന്നായി ഏഴു വിക്കറ്റുകളും ശ്രീ ഇന്ത്യക്കായി നേടിയിട്ടുണ്ട്. 2013ല്‍ ഐപിഎല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിട്ട ശ്രീശാന്തിന്റെ വിലക്ക് പിന്നീട് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഏഴ് വര്‍ഷമായി കുറച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button