CricketLatest NewsNewsSports

2007 സെപ്റ്റംബര്‍ 24, കമന്‍ററി ബോക്‌സില്‍ ആര്‍പ്പുവിളിയുയര്‍ന്നു, ‘ഇന്‍ ദി എയര്‍ ശ്രീശാന്ത് ടേക്സ് ഇറ്റ്, ഇന്ത്യ വിന്‍’

മുംബൈ: 2007 സെപ്റ്റംബര്‍ 24, ഇന്ത്യൻ ആരാധകർ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ദിനം. ജൊഹന്നസ്‌ബര്‍ഗില്‍ ഇന്ത്യ-പാക് പ്രഥമ ടി20 ലോകകപ്പിലെ, കലാശക്കൊട്ടിലെ അവസാന ഓവറിൽ ജോഗീന്ദർ ശര്‍മ്മയുടെ പന്തിൽ പാകിസ്ഥാന്‍ താരം മിസ്‌ബാ ഉള്‍ ഹഖിന്‍റെ സ്‌കൂപ്പ് മലയാളി താരം എസ് ശ്രീശാന്തിന്‍റെ കൈകളിലെത്തിയപ്പോള്‍ കമന്‍ററി ബോക്‌സില്‍ ആര്‍പ്പുവിളിയുയര്‍ന്നു. ‘ഇന്‍ ദി എയര്‍, ശ്രീശാന്ത് ടേക്‌സ് ഇറ്റ്, ഇന്ത്യ വിന്‍’.

2007ലെ ഏകദിന ലോകകപ്പിലെ ദയനീയ പരാജയത്തിന്റെ ഷോക്കിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ള ഉയിർത്തെഴുന്നേൽപ്പ് ഗാഥ കൂടിയായിരുന്നു 2007ലെ പ്രഥമ ടി20 ലോകകപ്പ്. സൗരവ് ഗാംഗുലിക്ക് ശേഷം രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ 2007 ലോകകപ്പ് കളിച്ച ഇന്ത്യ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി. ഇതോടെ, സച്ചിൻ, ഗാംഗുലി, ദ്രാവിഡ് എന്നീ സീനിയർ താരങ്ങൾ ടി20 ലോകകപ്പിനുള്ള ടീമിൽ നിന്ന് പിന്മാറി.

ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ യുവനിര ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറുമ്പോൾ വലിയ പ്രതീക്ഷകളൊന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ, ആതിഥേയരായ ദക്ഷിണാഫ്രിക്കയെയും ഏകദിന ലോകകപ്പ് ചാമ്പ്യൻമാരായ ഓസ്ട്രേലിയയെയും തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ പാകിസ്ഥാനെ നേരിടാൻ എത്തിയത്.

ജൊഹന്നസ്‌ബര്‍ഗില്‍ നടന്ന ലോകകപ്പിന്‍റെ ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. 75 റണ്‍സെടുത്ത ഓപ്പണര്‍ ഗൗതം ഗംഭീറാണ് ടോപ് സ്‌കോറര്‍. ക്രീസ് വിട്ടിറങ്ങി നടന്നുള്ള ഉത്തപ്പയുടെ സിക്‌സറുകളായിരുന്നു ലോകകപ്പിലെ മറ്റൊരു പ്രത്യേകത. ‘വോക്കിംഗ് അസാനിന്‍’ എന്ന ഓമനപ്പേര് നൽകിയ ആരാധകർ ഏറ്റെടുത്ത ലോകകപ്പ്.

ജൊഹന്നസ്‌ബര്‍ഗില്‍ പാകിസ്ഥാനെ കീഴടക്കി ഇന്ത്യ കപ്പുയർത്തുമ്പോള്‍ ഇര്‍ഫാന്‍ പത്താനായിരുന്നു കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 157 റണ്‍സെടുത്തു. 75 റണ്‍സെടുത്ത ഓപ്പണര്‍ ഗൗതം ഗംഭീറാണ് ടോപ് സ്‌കോറര്‍. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസായിരുന്നു.

Read Also:- വെള്ളം കുടിച്ച് വായ്നാറ്റം കുറയ്ക്കാം!

ജോഗീന്ദർ ശർമയുടെ രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തി മിസ്ബ പാകിസ്ഥാന് വിജയ പ്രതീക്ഷ നൽകി. എന്നാൽ, അമിത ആവേശം വൈകാതെ താരത്തിന് വിനയായി. പിന്നിലേക്ക് ഉയർത്തിയടിച്ച പന്ത് ശ്രീശാന്ത് കൈകളിൽ ഒതുക്കുമ്പോൾ ലോക ക്രിക്കറ്റിൽ പുതുചരിത്രം രചിക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button