Latest NewsNewsInternational

ട്രംപ് മാതൃകയാക്കുന്നത് മോ​ദിയെയോ ? ;യുഎസില്‍ കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതി നടപ്പിൽ വരുത്തും; ഇന്ത്യയിൽ മോദി അത് പണ്ടെ നടപ്പിലാക്കിയെന്ന് സോഷ്യൽ മീഡിയ

ന്ത്യയിലിത് മോദി നടപ്പിലാക്കിയിട്ട് നാളുകളായെന്നും തുടങ്ങി രസകരമായ ഒട്ടേറെ ചർച്ചകൾക്കും തുടക്കമായി

വാഷിംങ്ടൺ; കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ മുന്നിട്ടിറങ്ങി ട്രംപ്, കൊറോണ കാരണം തകർന്ന കർഷക മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.

ഇത്തരത്തിൽ ട്രംപ് 19 ബില്ല്യണ്‍ ഡോളറിന്റെ ധനസഹായമാണ് പ്രഖ്യാപിച്ചത്. കൊവിഡ് കാരണം പ്രതിസന്ധിയിലായ രാജ്യത്തെ കര്‍ഷകരെ ഇതിലൂടെ സഹായിക്കാനാകുമെന്നും കാർഷിക മേഖലയെ പിടിച്ചു നിർത്താനാകുമെന്നും ട്രംപ് വ്യക്തമാക്കി. കർഷകർക്ക് നേരിട്ടാണ് സഹായമെത്തിക്കുക.

യുഎസിൽ പല നഗരങ്ങളും ലോക്ക്ഡൗണായതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടായതായി കാര്‍ഷിക സെക്രട്ടറി സോണിപെര്‍ഡ്യു വ്യക്തമാക്കി കൂടാതെ റസ്റ്ററന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നതോടെ കാര്‍ഷികോല്‍പ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വരുകയും തൻമൂലം വിളവ് ഏറെക്കുറെ നശിപ്പിക്കേണ്ട വന്നതായും ട്രംപ് വ്യക്തമാക്കി.

വളരെ വേ​ഗം പടർന്ന്കൊവിഡ് അമേരിക്കന്‍ കാര്‍ഷിക, ഭക്ഷ്യ മേഖലക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചതെന്നും ട്രംപ് വ്യക്തമാക്കി, കൂടാതെ കർഷകരിൽ നിന്ന് പാൽ സംഭരിച്ച് ഫുഡ് ബാങ്കിന് നൽകുമെന്നും ട്രംപ് വ്യക്തമാക്കി.

കർഷകരിലേക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതി ട്രംപ് നടപ്പിലാക്കുമെന്ന പ്രഖ്യാപനം കേട്ടതോടെ മോദിയെ മാതൃകയാക്കുകയാണോ, ഇന്ത്യയിലിത് മോദി നടപ്പിലാക്കിയിട്ട് നാളുകളായെന്നും തുടങ്ങി രസകരമായ ഒട്ടേറെ ചർച്ചകൾക്കും തുടക്കമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button