Latest NewsNewsFootballSports

ഐ ലീഗ് ഉപേക്ഷിക്കാന്‍ ധാരണയായി ; കിരീടം മോഹന്‍ബഗാന്

കോവിഡ് മൂലം നിര്‍ത്തിവച്ച ഐ ലീഗിന്റെ ഈ സീസണ്‍ ഉപേക്ഷിക്കാന്‍ ധാരണയായി. ഇന്നലെ വീഡിയോ കോണ്‍ഫറന്‍സു വഴി ലീഗ് കമ്മിറ്റി ചര്‍ച്ച നടത്തി ലീഗ് ഉപേക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ എ ഐ എഫ് എഫിന് സമര്‍പ്പിച്ചു. ഇനി എ ഐ എഫ് എഫ് കൂടെ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ ഔദ്യോഗിക തീരുമാനമാകും. ലീഗ് ഉപേക്ഷിക്കാനും കിരീടം മോഹന്‍ ബഗാനു നല്‍കാനുമാണ് ലീഗ് കമ്മിറ്റിയുടെ തീരുമാനം. ചാമ്പ്യന്മാര്‍ക്ക് കിട്ടുന്ന തുകയും മോഹന്‍ ബഗാനു ലഭിക്കും.

അതേസമയം ലീഗില്‍ ബാക്കിയുണ്ടായിരുന്ന 28 മത്സരങ്ങളും ഉപേക്ഷിക്കാന്‍ ആണ് ഇതോടെ തീരുമാനമായത്. മോഹന്‍ ബഗാന്‍ ഇതിനോടകം തന്നെ കിരീടം ഉറപ്പിച്ചിട്ടുള്ളതിനാലാണ് കിരീടം ബഗാനു നല്‍കുന്നത്. ലീഗിലെ ഒന്നാം സ്ഥാനം ഒഴികെയുള്ള ബാക്കി സ്ഥാനങ്ങള്‍ നിര്‍ണയിക്കില്ല. അതിനു പകരം ഒരോ സ്ഥാനത്തിനു നല്‍കുന്ന പണത്തിനു പകരം എ ഐ എഫ് എഫ് ഒന്നാം സ്ഥാനത്തിനു താഴെയുള്ള ക്ലബുകള്‍ക്ക് സമ്മാനത്തുക തുല്യമായി വീതിച്ചു നല്‍കാനും തീരുമാനമായി. ഇത്തവണ റിലഗേഷന്‍ വേണ്ടെന്നു വെക്കാനും ലീഗ് കമ്മിറ്റി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button