Latest NewsInternational

കോവിഡ് കണക്കുകളിൽ തെറ്റ് വ​രു​ത്തി​യ​ത് ബോ​ധ​പൂ​ര്‍​വ​മെ​ങ്കി​ല്‍ ചൈ​ന കനത്ത തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് താക്കീതുമായി ട്രം​പ്

വു​ഹാ​നി​ലെ വൈ​റ​സ് ലാ​ബി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി കോ​വി​ഡ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌ ബോ​ധ​പൂ​ര്‍​വ​മാ​യ വീ​ഴ്ച​യാ​ണ് വ​രു​ത്തി​യ​തെ​ങ്കി​ല്‍ ചൈ​ന വ​ലി​യ വി​ല ന​ല്കേ​ണ്ടി വ​രു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ചൈ​ന വ​സ്തു​താ​പ​ര​മാ​യ ക​ണ​ക്കു​ക​ള്‍ പ​ങ്കു​വ​ച്ചി​രു​ന്നു​വെ​ങ്കി​ല്‍ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലൈ മ​ര​ണ നി​ര​ക്ക് കു​റ​ഞ്ഞേ​നെ എ​ന്നും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.വു​ഹാ​നി​ലെ വൈ​റ​സ് ലാ​ബി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക.

അ​ത് ല​ഭി​ച്ച​തി​നു ശേ​ഷം കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.അതെ സമയം ചൈനയില്‍ നിന്ന് ലോകം മുഴുവന്‍ പടര്‍ന്ന കൊറോണ വൈറസിന്റെ ആക്രമണത്തില്‍ ഒന്നര ലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അമേരിക്കന്‍ മാദ്ധ്യമം. ചൈനയിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നല്ല മറിച്ച്‌ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വൈറസ് പുറത്തെത്തിയതെന്ന് അമേരിക്കന്‍ മാദ്ധ്യമമായ ഫോക്സ് ന്യൂസ്. പുതിയെ വിവരങ്ങളും വെളിപ്പെടുത്തലുകളുമായാണ് ഫോക്സ് ന്യൂസ് രംഗത്തെത്തിയത്.

ആവശ്യമായ സുരക്ഷാ കരുതലുകളൊന്നുമില്ലാതെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തിരുന്ന ഒരാളില്‍ നിന്നാണ് രോഗം പടര്‍ന്നു പിടിച്ചതെന്നാണ് ഫോക്സ് ന്യൂസ് വ്യക്തമാക്കുന്നത്. വവ്വാലുകളിലാണ് വൈറസിന്റെ തുടക്കമെന്ന് ചൈന ആവര്‍ത്തിക്കുമ്ബോള്‍ വെറ്റ് മാര്‍ക്കറ്റില്‍ വവ്വാലുകള്‍ വില്‍പ്പനക്കില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷം മുന്‍പ് തന്നെ ചൈനയിലെ അമേരിക്കന്‍ എംബസി വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുരക്ഷയെക്കുറിച്ച്‌ സംശയം പ്രകടിപ്പിച്ചിരുന്നു.

മസ്തിഷ്‌ക മരണം സംഭവിച്ച ശ്രീകുമാറിന്റെ ഹൃദയം ഇനി ജോസിന്റെ ശരീരത്തില്‍ തുടിക്കും: സര്‍ക്കാര്‍ മേഖലയില്‍ നടക്കുന്ന ആറാമത് ഹൃദയമാറ്റ ശസ്ത്രക്രിയയിലും വിജയഗാഥ രചിച്ച് കോട്ടയം മെഡിക്കൽ കോളേജ്

വൈറസ് കൈവിട്ടു പോയത് ലോകം അറിയാതിരിക്കാന്‍ ചൈന ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സര്‍ക്കാര്‍ ഇടപെടലാണ് നടത്തിയതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അമേരിക്കയെ കടത്തിവെട്ടി ലോകത്തെ എല്ലാ വൈറസുകളേയും കണ്ടെത്താനും അതിന്റെ ചികിത്സ കണ്ടുപിടിക്കാനുമുള്ള ചൈനയുടെ ശ്രമമാണ് വൈറസ് പുറത്തെത്താന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യമായ യാതൊരു സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാതെയാണ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഇത് സംബന്ധിച്ച ചോദ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പും അനുകൂല മറുപടിയാണ് നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും ട്രം‌പ് പത്രസമ്മേളനത്തിനിടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button