KeralaLatest NewsNews

ലോക്ക് ഡൗണ്‍ ലംഘനം ; പൊലീസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കിയിലെ സൂര്യനെല്ലിയിലാണ് സംഭവം. ചിന്നക്കനാല്‍ സ്വദേശി വിജയ് പ്രകാശാണ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലം ആയതിനാലും ഇയാളുടെ പക്കല്‍ രേഖകള്‍ ഇല്ലാത്തതിനാലുമാണ് വണ്ടി പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു. ഇയാളെ അടിമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button