Latest NewsNewsIndia

നേരിട്ടുള്ള വിദേശനിക്ഷേപ നിയമത്തില്‍ ഇന്ത്യ കൊണ്ടുവന്ന മാറ്റം ചൈനയ്ക്ക് തിരിച്ചടി : പാകിസ്ഥാനും ബാധകമായ ഇന്ത്യയുടെ നയത്തിനെതിരെ ചൈന രംഗത്ത്

ന്യൂഡല്‍ഹി : നേരിട്ടുള്ള വിദേശനിക്ഷേപ നിയമത്തില്‍ ഇന്ത്യ കൊണ്ടുവന്ന മാറ്റം, ചൈനയ്ക്ക് തിരിച്ചടിയാകുന്നു. ഇതോടെ ഇന്ത്യ നയം മാറ്റണമെന്ന ആവശ്യവുമായി ചൈന രംഗത്ത് എത്തി. വേര്‍തിരിവില്ലാത്തതും സ്വതന്ത്രവും സുതാര്യവുമായ വ്യാപാരത്തിനായി രൂപീകരിച്ച ലോകവ്യാപാര സംഘടനയുടെ തത്വങ്ങള്‍ക്ക് എതിരാണ് ഇന്ത്യയുടെ നടപടിയെന്ന് ചൈനീസ് എംബസി വക്താവ് പറഞ്ഞു. ചൈനീസ് നിക്ഷേപകര്‍ക്ക് ഇതുമൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ വളരെ വ്യക്തമാണെന്നു വക്താവായ ജി റോങ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

read also : കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിർമ്മാണം അവസാനഘട്ടത്തിൽ; പേറ്റന്റ് ഫ്രീയായി ലോകത്ത് മുഴുവന്‍ എത്തിക്കുമെന്നും ഇന്ത്യൻ കമ്പനി

കോവിഡ് പ്രതിസന്ധി മുതലെടുത്ത് ഇന്ത്യന്‍ കമ്പനികളുടെ ഏറ്റെടുക്കലും മൊത്തം ഓഹരിയടക്കം ഏറ്റെടുക്കലും (ടേക് ഓവറും അക്വസിഷനും) തടയുന്നതിന് നിലവിലുള്ള വിദേശ നിക്ഷേപനയം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഭേദഗതി ചെയ്തിരുന്നു. ചൈനീസ് നീക്കം തടയിടാനായിരുന്നു ഇത്.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ വഴിയേ ഓഹരി നിക്ഷേപം അനുവദിക്കൂ എന്നാണ് ഉത്തരവ്. ഇതുവരെ പാക്കിസ്ഥാനും ബംഗ്ലദേശിനും മാത്രം ബാധകമായ ഉപാധിയാണ് ഇപ്പോള്‍ ചൈനയ്ക്കും ബാധകമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ ചൈന വാങ്ങിക്കൂട്ടുകയാണെന്ന വിവരം പുറത്തുവന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ഓഹരിവില ഇടിഞ്ഞതോടെയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button