UAELatest NewsNewsGulf

രണ്ടു പ്രവാസി മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു : ആകെ മരണപ്പെട്ട മലയാളികളുടെ എണ്ണം ഒൻപതായി.

ദുബായ് : രണ്ടു പ്രവാസി മലയാളികൾ കൂടി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ശ്വാസതടസമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി വ്യാഴാഴ്ചയാണ് അഹമ്മദ് കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇറാനി ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോശി സഖറിയക്ക് ന്യുമോണിയ ബാധിച്ചതാണ് മരണ കാരണം. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. അതോടപ്പം തന്നെ ഗൾഫ് മേഖലയിൽ പതിമൂന്നു മലയാളികളാണ് ഇതുവരെ മരിച്ചത്.

സൗദിയിൽ കോവിഡ്-19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 10ആയി. കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നു രണ്ടും മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽ നിന്നു മൂന്നു പേർ വീതവും ഇതുവരെ മരിച്ചതായി കോൺസുലേറ്റ്, എംബസി വൃത്തങ്ങൾ അറിയിച്ചു.ഏപ്രിൽ 4 ന് മദീനയിലെ സൗദി ജർമൻ ആശുപത്രിയിൽ മരിച്ച ഷെബ്‌നാസ് പാലക്കണ്ടിയിൽ (30), റിയാദിൽ മരിച്ച സഫ്‌വാൻ നടമ്മൽ എന്നിവരാണ് മരണപ്പെട്ട മലയാളികൾ.

Also read : ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി; എല്ലാവരെയും സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി

തെലങ്കാന സ്വദേശികൾ : ഏപ്രിൽ 16 ന് മക്കയിലെ അൽ നൂർ ആശുപത്രിയിൽ മരിച്ച ഖാൻ അസ്മതുല്ല (65), ഏപ്രിൽ 18 ന് ജിദ്ദയിലെ കിങ് അബ്ദുല്ല മെഡിക്കൽ സെന്ററിൽ മരിച്ച മുഹമ്മദ് സാദിഖ് (54) എന്നിവർ.

യുപി സ്വദേശികൾ : ഏപ്രിൽ 7 ന് ജിദ്ദയിലെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ മരണപ്പെട്ട ബദ്‌റെ ആലം (41), ഏപ്രിൽ 18ന് മക്കയിലെ കിംഗ്‌ ഫൈസൽ ആശുപത്രിയിൽ മരിച്ച ബിൻലാദിൻ കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനിയർ ആയിരുന്ന മുഹമ്മദ് അസ്‌ലം ഖാൻ (51), ഏപ്രിൽ 8 ന് മക്കയിലെ ഹിറ ആശുപത്രിയിൽ മരിച്ച എംഡി ഫക്റെ ആലം (52) എന്നിവർ. എംഡി ഫക്റെ ആലം ഏപ്രിൽ 8 നു മരിച്ചിരുന്നെങ്കിലും കോൺസുലേറ്റിൽ ഏപ്രിൽ 19 നാണ് വിവരം ലഭിക്കുന്നത്.

മഹാരാഷ്ട്ര സ്വദേശികൾ : ഏപ്രിൽ 15 ന് മദീന കിങ് ഫഹദ് ആശുപത്രിയിൽ മരിച്ച സുലൈമാൻ സയ്യിദ് (59), മദീനയിലെ അൽ ദാർ ആശുപത്രിയിൽ മരിച്ച ബർകത്ത് അലി അബ്ദുൽ ലത്തീഫ് ഫകീർ (63) ഏപ്രിൽ 18 ന് മദീനയിലെ അൽദാർ ആശുപത്രിയിൽ മരിച്ച തൗസീഫ് ബൽബാലെ (40) എന്നിവർ.

ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 56കാരനാണ് ഇന്ന് മരണമടഞ്ഞത്. വിട്ടുമാറാത്ത രോഗങ്ങലുണ്ടായിരുന്ന ഇദ്ദേഹത്തിന് കോവിഡ് കൂടി ബാധിച്ചതോടെ ആരോഗ്യാവസ്ഥ ഗുരുതരമായി മരണപ്പെടുകയായിരുന്നുവെന്നും മരണസംഖ്യ 9 ആയി ഉയര്‍ന്നുവെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,082 പേരില്‍ നടത്തിയ പരിശോധനയിൽ 567 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 6,015ലെത്തി. 37 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ, രോഗം ഭേദമായവരുടെ എണ്ണം 555ആയി. 5,451 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 64,620 പേരിലാണ് കോവിഡ് പരിശോധന നടത്തിയതെന്നു അധികൃതർ അറിയിച്ചു.

ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്ന വിദേശികളുടെ എണ്ണം ഉയരുന്നു. ഇന്ന് പുതുതായി 144പേർക്ക് കൂടി കോവിഡ്. ഇതിൽ 86 പേർ വിദേശികളും 58 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1410ലെത്തിയെന്നും, 238 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ അഞ്ചു വിദേശികളുമടക്കം ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് ഏഴു പേരാണ് മരണപ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button