Latest NewsNewsGulf

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം കാല്‍ ലക്ഷം പിന്നിട്ടു

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് മഹാമാരി അതിവേഗം പടർന്നു പിടിക്കുകയാണ്. ഇവിടങ്ങളിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം കാല്‍ ലക്ഷം പിന്നിട്ടു. സൗദി അറേബ്യയില്‍ രണ്ടു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2220 പേര്‍ക്കാണ്. സൗദിയില്‍ 24 മണിക്കൂറിനിടെ 1088 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 97ആയി. മരിച്ച അഞ്ചുപേരും വിദേശികളാണ്.

യുഎഇയില്‍ ഇന്ന് 479 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. നാലുപേര്‍ മരിച്ചു. കുവൈത്ത് 1751, ഖത്തറ് 5008, ഒമാന്‍ 1266, ബഹ്‌റൈന്‍ 1019 എന്നിങ്ങനെയാണ് നിലവില്‍ വിവധ ഗള്‍ഫ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം. സൗദിയിലെ ആകെ രോഗബാധിതരുടെ എണ്ണം 9362 ആയി. ഇതില്‍ 83 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാരോട് ഉള്ളസ്ഥലത്തു തുടരാന്‍ ആവര്‍ത്തിക്കുമ്പോള്‍ യുഎഇയില്‍ കുടുങ്ങിയ 22,900 വിദേശികള്‍ ഇതിനോടകം രാജ്യം വിട്ടതായി വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. കര, വ്യോമ മാര്‍ഗങ്ങളിലൂടെയാണ് പ്രവാസികള്‍ മടങ്ങിയത്. 5185 പേര്‍ യുഎഇയുടെ ദേശീയ വിമാനക്കമ്പനികളെ ആശ്രയിച്ചു.

ALSO READ: ലോക് ഡൗണും വാർഡ് വിഭജനവും മൂലം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ വൈ​കാ​ന്‍ സാ​ധ്യ​ത

ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്ന കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. രാജ്യത്തെ രോഗബാധിതരില്‍ 1085 പേര്‍ ഇന്ത്യക്കാരാണ്. അതേസമയം കുവൈത്തില്‍ പൊതുമാപ്പ് രജിസ്റ്റര്‍ ചെയ്യാനെത്തുന്ന ഇന്ത്യക്കാരുടെ തിരക്ക് തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button