Latest NewsNewsGulf

യുഎഇയിൽ 55 ലക്ഷം പ്രതിരോധ മരുന്ന് എത്തിച്ച് ഇന്ത്യ; അധികൃതർ നന്ദി അറിയിച്ചു

ദുബായ്: യുഎഇയിൽ 55 ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകൾ എത്തിച്ച് ഇന്ത്യ. വെള്ളിയാഴ്ച വൈകിട്ടാണ് മരുന്നു കയറ്റു മതിക്ക് ഇന്ത്യയുടെ അനുമതി ലഭിച്ചത്. ഇന്നലെ വൈകിട്ട് ഇവ എത്തി. യുഎഇ അധികൃതർ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു.

അതേസമയം, കൊറോണ വൈറസ് പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ പലരും മാനസിക സംഘർഷത്തിലാണെന്ന് സന്നദ്ധ, ആരോഗ്യ പ്രവർത്തകർ പറയുന്നു. ജോലി നഷ്ടപ്പെട്ടതാണ് പലരെയും തളർത്തുന്നത്. ഇന്ത്യയിൽ നിന്നു മരുന്ന് ലഭിക്കാത്തതുമൂലം പ്രതിസന്ധിയിലായവരുമുണ്ട്. നേരത്തെ കഴിച്ചിരുന്നതിനു തത്തുല്യമായ മരുന്ന് ഗൾഫ് രാജ്യങ്ങളിലെ ഡോക്ടർമാരെക്കൊണ്ട് എഴുതിവാങ്ങി വിതരണം ചെയ്യാനാണ് സന്നദ്ധ പ്രവർത്തകർ ശ്രമിക്കുന്നത്.

ALSO READ: അമേരിക്കയിൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ നി​ര​ക്കി​ലു​മെ​ല്ലാം കു​റ​വു​ണ്ടാ​കു​ന്നു​ണ്ട്;- ഡോ​ണ​ള്‍​ഡ് ട്രം​പ്

ഇന്ത്യൻ എംബസിയും കോൺസുലേറ്റും തുടങ്ങിയ ടെലിമെഡിസിൻ വിഭാഗത്തിലേക്ക് നൂറുകണക്കിനു വിളികളാണ് ദിവസേന എത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ അറുനൂറു കോളുകൾ വരെ ലഭിച്ചതായി ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. ഈ ഫോൺ നമ്പറുകൾ ഡോക്ടർമാർക്ക് നൽകുന്നുണ്ട്. കോൺസുലേറ്റിലേക്കും പ്രതിദിനം നൂറുകണക്കിനു കോളുകൾ എത്തുന്നുണ്ട്. ഡോക്ടർമാർ നേരിട്ടാണ് മറുപടി നൽകുന്നത്. കെഎംസിസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്നീ സംഘടനകളും കൗൺസലിങ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button