USALatest NewsNews

അമേരിക്കയിൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ നി​ര​ക്കി​ലു​മെ​ല്ലാം കു​റ​വു​ണ്ടാ​കു​ന്നു​ണ്ട്;- ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അമേരിക്കയിൽ കോ​വി​ഡ്- 19 രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ നി​ര​ക്കി​ലു​മെ​ല്ലാം കു​റ​വു​ണ്ടാ​കു​ന്നു​ണ്ടെന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. നി​ര​വ​ധി​പ്പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ന്നു​ണ്ട്. ട്രം​പ് പ​റ​ഞ്ഞു. ന്യൂ​യോ​ര്‍​ക്കി​ല​ട​ക്കം ഇ​ത് കാ​ണാ​നാ​കു​ന്നു​ണ്ടെന്നു പ​റ​ഞ്ഞ ട്രം​പ് അ​ട​ച്ചു​പൂ​ട്ട​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ച്ചെ​ന്നും ജ​ന​ങ്ങ​ളോ​ട് ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി.

ALSO READ: കോവിഡ് പ്രതിരോധം: ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരെ അഭിനന്ദിച്ച്‌ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

ചൊ​വ്വാ​ഴ്ച, വൈ​സ്പ്ര ​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സ് സം​സ്ഥാ​ന ഗ​വ​ര്‍​ണ​ര്‍​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നും കോ​വി​ഡി​നെ​തി​രെ ഒ​രു​മി​ച്ചു ചേ​ര്‍​ന്ന് ഇ​നി എ​ന്തൊ​ക്കെ ചെ​യ്യാ​നാ​കു​മെ​ന്ന​താ​യി​രി​ക്കും ച​ര്‍​ച്ച​യി​ല്‍ പ്ര​ധാ​ന​മാ​യും ഉ​യ​ര്‍​ന്ന് വ​രി​ക​യെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ളേ​തു​മി​ല്ലാ​തെ രാ​ജ്യ​ത്തെ എ​ങ്ങ​നെ പ​ഴ​യ നി​ല​യിേ​ലേ​ക്ക് എ​ത്തി​ക്കാ​മെ​ന്ന് കൂ​ട്ടാ​യി ചി​ന്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button