KeralaLatest NewsNews

കേരളത്തിന്റെ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്ന് വി.മുരളീധരന്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഇളവ് നല്‍കിയ കേരളത്തിന്റെ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുകയാണ്. തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ നിയന്ത്രണം പാളിയെന്ന് വ്യക്തമാക്കുന്നതാണ് നിരത്തുകളില്‍ കാണുന്ന വന്‍ തിരക്ക്. രോഗബാധ സാമൂഹിക വ്യാപനത്തിലേയ്ക്ക് മാറാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചേ മതിയാകൂവെന്നും മുരളീധരൻ വ്യക്തമാക്കി.

Read also: ലോക്ക്ഡൗണിനിടെ പതിനാറുകാരിയെ തട്ടികൊണ്ടു പോയി പലയിടങ്ങളിലായി പാര്‍പ്പിച്ച് പീഡിപ്പിച്ചു ; 21 കാരന്‍ അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ഡൗൺ കർശനമാക്കിയതുകൊണ്ടാണ്. ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാവുകയാണ്. 7 ജില്ലകളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ആളുകൾ കൂട്ടമായി പുറത്തിറങ്ങുകയാണ്. തിരുവനന്തപുരം നഗരാതിർത്തികളിൽ നിയന്ത്രണം പാളിയെന്ന് വ്യക്തമാക്കുന്നതാണ് നിരത്തുകളിൽ കാണുന്ന വൻ തിരക്ക്.

ലോക് ഡൗൺ പൊതു മാനദണ്ഡങ്ങൾ ലംഘിച്ചതിന് ചീഫ് സെക്രട്ടറിയോട് കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരിക്കുകയാണ്. മാർഗരേഖയിൽ വെള്ളം ചേർത്തത് അംഗീകരിക്കാനാവില്ല. സാമൂഹിക അകലം പാലിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ തുരത്താനാകൂ. കേരളം വളരെ മികച്ച രീതിയിൽ കൊവിഡ് പ്രതിരോധം നടത്തിയെന്ന ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത് എന്നാണ് എന്റെ അഭ്യർത്ഥന. ബാർബർ ഷോപ്പുകളും ഹോട്ടലുകളുമടക്കം കടകളെല്ലാം തുറന്നിട്ടാൽ പിന്നെ ലോക് ഡൗൺ കൊണ്ടെന്ത് പ്രയോജനം?

കൊവിഡ് ലക്ഷണങ്ങളില്ലാതിരുന്ന പ്രവാസിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നു വന്ന് 35 ദിവസമായപ്പോഴാണ് രോഗബാധ. കേരളം കരുതലോടെ ഇരിക്കണമെന്ന മുന്നറിയിപ്പാണ് ഇത്തരം കേസുകൾ നൽകുന്നത്. രോഗ ബാധ സാമൂഹിക വ്യാപനത്തിലേക്ക് എത്താതിരിക്കാൻ ലോക് ഡൗൺ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചേ മതിയാകൂ. ഇളവുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം!

shortlink

Related Articles

Post Your Comments

Related Articles


Back to top button