Latest NewsEuropeInternational

കൊറോണ വൈറസ് പാൻഡെമിക് മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് ചൈനയ്ക്ക് പിഴയിട്ട് ജർമ്മനി , ബീജിംഗിലേക്ക് 130 ബില്യൺ ഡോളർ ഇൻവോയ്സ് അയച്ചു

ആഗോള പാൻഡെമിക്കിന്റെ ഉത്തരവാദിത്തം ചൈനക്കാണെന്നും യുകെ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളുമായി ചേർന്ന് ജെർമനി നടപടികൾ കൂടുതൽ കർശനമാക്കുകയാണെന്നും ജർമ്മനിയിലെ ഒരു പ്രശസ്ത പത്രം റിപ്പോർട്ട് ചെയ്യുന്നു

കൊറോണ വൈറസ് പാൻഡെമിക് മൂലമുണ്ടായ നാശനഷ്ടങ്ങൾക്കെതിരെ ലോക രാജ്യങ്ങൾ ചൈനക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌. ഇതിനിടെ വ്യത്യസ്തമായ നടപടിയുമായി ജർമ്മനി രംഗത്തെത്തി. ജർമ്മനി ബീജിംഗിലേക്ക് പിഴയായി 130 ബില്യൺ ഡോളർ ഇൻവോയ്സ് അയച്ചു. അങ്ങനെ ചെയ്യുന്ന ആദ്യ രാഷ്ട്രമാണ് ജർമ്മനി . കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ജർമ്മൻ രീതി ലോകത്തു തന്നെ വളരെ പ്രശസ്തമാണ്. ഇപ്പോൾ യഥാർത്ഥ ഗെയിം ആരംഭിച്ചിട്ടേയുള്ളു എന്നാണ് വിലയിരുത്തൽ.

ആഗോള പാൻഡെമിക്കിന്റെ ഉത്തരവാദിത്തം ചൈനക്കാണെന്നും യുകെ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളുമായി ചേർന്ന് ജെർമനി നടപടികൾ കൂടുതൽ കർശനമാക്കുകയാണെന്നും ജർമ്മനിയിലെ ഒരു പ്രശസ്ത പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇത് ചൈനയെ വളരെയധികം പ്രകോപിതരാക്കിയെന്നാണ് സൂചന. എന്നാൽ വൈറസിന്റെ ഉത്ഭവം ചൈന മറച്ചു വെച്ചെന്നും ഇതിന്റെ യഥാർത്ഥ ഭീകരത മറക്കുന്നതിനായി മരണ സംഖ്യ പോലും മറച്ചു വെച്ചതായും ലോകരാഷ്ട്രങ്ങൾ വിശ്വസിക്കുന്നു.

ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ പറഞ്ഞത് ഇതിനെ കുറിച്ച് കൂടുതൽ സുതാര്യമായി പറയാൻ ചൈനക്ക് മാത്രമേ കഴിയു എന്നാണ്. വൈറസിന്റെ ഉത്ഭവ കഥയെക്കുറിച്ചു ചൈനക്ക് മാത്രമേ പറയാൻ കഴിയു ഞാൻ വിശ്വസിക്കുന്നു, ലോകത്തിലെ എല്ലാവർക്കും അതിൽ നിന്ന് പഠിക്കുന്നത് നല്ലതാണ് എന്നും അവർ കൂട്ടിച്ചേർത്തു.

പാല്‍ഘർ സംഭവം: ഉദ്ധവ് താക്കറെയ്ക്ക് സ്പീഡ് പോസ്റ്റിൽ വളകൾ അയച്ചു കൊടുത്ത് പ്രതിഷേധം

കൊറോണ വൈറസ് പാൻഡെമിക് അഴിച്ചുവിട്ടതിന് “അറിഞ്ഞുകൊണ്ട് ഉത്തരവാദിത്തമുണ്ടെങ്കിൽ” കടുത്ത പരിണതഫലങ്ങൾ നേരിടേണ്ടിവരുമെന്ന് ശനിയാഴ്ച ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു . “ഇത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചൈനയിൽ ഇത് നിർത്താൻ കഴിയുമായിരുന്നു, എന്നാൽ ഇന്ന് അത് അങ്ങനെയല്ലായിരുന്നു, മാത്രമല്ല ലോകം മുഴുവൻ ഇത് അനുഭവിക്കുന്നു.

“അത് ഒരു തെറ്റാണെങ്കിൽ, തെറ്റ് തെറ്റ് തന്നെയാണ് . അവർ അറിഞ്ഞുകൊണ്ട് ആണ് ഈ തെറ്റിന് ഉത്തരവാദികളെങ്കിൽ , അനന്തരഫലങ്ങൾ ഉണ്ടാകണം.പ്രസിഡന്റ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ചൈനയെ പിന്തുണക്കാൻ മറ്റു രാജ്യങ്ങൾ മടിക്കുകയാണ്. ലോകാരോഗ്യ സംഘടനക്കെതിരെയും അമേരിക്ക രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button