USALatest NewsInternational

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം, മരണസംഖ്യ 42,000 പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,70,000 പിന്നിട്ടു. 24 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 42,000ത്തില്‍ കൂടുതലാളുകളാണ് മരിച്ചത്. സ്ഥിതി അതീവഗുരുതരമായിരുന്നിട്ടു പോലും അമേരിക്കയില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി.

ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ഡെന്‍വര്‍, മെരിലാന്‍ഡ്, ടെക്സാസ്, മിഷിഗണ്‍ എന്നിവിടങ്ങളിലായി ആയിരങ്ങളാണ് പ്രതിഷേധിച്ചത്. വാഷിംഗ്ടണ്ണിലെ ഒളിംപ്യയില്‍ മാത്രം 2500 പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവിലിറങ്ങിയത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദനയായിരിക്കുകയാണ്.അതേസമയം യു.എസില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തിനടുത്തെത്തി.

വിദേശ നിക്ഷേപ നയ ഭേദഗതി വരുത്തിയത് ഇന്ത്യ റദ്ദാക്കണം, സ്വതന്ത്ര്യ വ്യാപാരത്തിന് തടസമെന്ന് ചൈന

72,368 പേര്‍ സുഖം പ്രാപിച്ചു.ഇതിനിടെ ഇറ്റലിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 24,000 പിന്നിട്ടു. 180000 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ മരണസംഖ്യ 20,000കടന്നു. 399 പേരാണ് തിങ്കളാഴ്ച രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഫ്രാന്‍സില്‍ 20,265 പേരും, ബ്രിട്ടണില്‍ 16,509പേരുമാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button