Latest NewsIndiaNews

കോവിഡ് വ്യാപന ഭീതി; ജൂണ്‍ – ജൂലൈ മാസങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് നീതി ആയോഗ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപന ഭീതി നിലനിൽക്കെ ജൂണ്‍ – ജൂലൈ മാസങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് നീതി ആയോഗ്. മാ‍ര്‍ച്ച്‌ 24 മുതല്‍ ആറാഴ്ച രാജ്യം സമ്പൂർണ ലോക്ക് ഡൗണിലാണ്. ഇതില്‍ ഏപ്രില്‍ 20 മുതല്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ഇനി വരും ദിവസങ്ങളിലും മെയ് മൂന്നിന് ശേഷം പ്രത്യേകിച്ചും കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ഈ ഇളവുകള്‍ രോ​ഗവ്യാപനത്തിന് കാരണമാകുമോ എന്നാണ് നീതി ആയോ​ഗ് ആശങ്കപ്പെടുന്നത്. നിലവില്‍ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡിനെ ഒരു പരിധി വരെ പിടിച്ചു കെട്ടാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ ഈ പ്രതിരോധം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയാണ് വിദ​ഗദ്ധര്‍ പ്രകടിപ്പിക്കുന്നത്.

നീതി ആയോഗ് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ ലോക്ക് ഡൗണോ മറ്റു നിയന്ത്രണങ്ങളോ അടുത്ത രണ്ടോ മൂന്നോ മാസത്തേക്ക് കൂടി നീണ്ടേക്കാനുള്ള സാധ്യതയും ച‍ര്‍ച്ചയാവുകയാണ്. അതേസമയം കൊവിഡിനെ നേരിടാന്‍ കേന്ദ്ര സ‍ര്‍ക്കാര്‍ രണ്ടാം സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും എന്നാണ് സൂചന.

ALSO READ: ഭോപാല്‍ വാതക ദുരന്തത്തിന്റെ രണ്ട് ഇരകള്‍ക്ക് കൂടി കോവിഡ് ബാധിച്ച് ദാരുണാന്ത്യം

രാജ്യത്തെ ആകെയുള്ള ഇരുപതിനായിരത്തോളം കോവിഡ് രോ​ഗികളില്‍ 13000-ത്തോളം പേ‍ര്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. കഴിഞ്ഞ ദിവസം ധന മന്ത്രിയും പ്രധാന മന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയോടെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button