Latest NewsIndia

സന്യാസിമാരുടെ കൊലപാതകം: മഹാരാഷ്ട്ര ഡിജിപിക്ക്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

സുശീല്‍ ഗിരി, കല്പവൃക്ഷ് ഗിരി എന്നീ സന്യാസിമാര്‍ ഡ്രൈവറോടൊപ്പം ഒരു ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു.

ന്യൂഡല്‍ഹി: പാല്‍ഘറില്‍ സന്യാസിമാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ മഹാരാഷ്ട്ര ഡിജിപിക്ക് നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഏപ്രില്‍ 16 ന് ആണ് പാല്‍ഘര്‍ ജില്ലയില്‍ രണ്ട് സന്യാസിമാരെ ഉള്‍പ്പെടെ മൂന്ന് പേരെ കൂട്ടക്കൊല ചെയ്തത്. സുശീല്‍ ഗിരി, കല്പവൃക്ഷ് ഗിരി എന്നീ സന്യാസിമാര്‍ ഡ്രൈവറോടൊപ്പം ഒരു ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു.

ഇവരെയാണ് കള്ളന്മാര്‍ എന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതെന്ന് മാദ്ധ്യമ വാര്‍ത്തകളുടെയും പരാതിയുടെയും അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു. സംഭവം ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന്റെ സ്പഷ്ടമായ ഉദാഹരണമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. രാജ്യം ആകമാനം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്ന സമയത്ത് ആള്‍ക്കൂട്ടം ഇത്തരമൊരു കൃത്യം നടത്താന്‍ തുനിഞ്ഞത് സംവിധാനങ്ങളുടെ വീഴ്ചയാണെന്നും ഇരകളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കമ്മീഷന്‍ വിലയിരുത്തി.

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴുവര്‍ഷം തടവ്, വാഹനം കേടു വരുത്തിയാല്‍ മാർക്കറ്റ് വിലയുടെ ഇരട്ടി പിഴ; ഡോക്ടർമാർക്ക് അമിത് ഷായുടെ ഉറപ്പ്

സംഭവത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മഹാരാഷ്ട്ര പോലീസ് ഡയറക്ടര്‍ ജനറലിന് സംഭവത്തിന്റെ വിശദവിവരങ്ങള്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച്‌ നാല് ആഴ്ചക്കുള്ളില്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button