Latest NewsIndia

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴുവര്‍ഷം തടവ്, വാഹനം കേടു വരുത്തിയാല്‍ മാർക്കറ്റ് വിലയുടെ ഇരട്ടി പിഴ; ഡോക്ടർമാർക്ക് അമിത് ഷായുടെ ഉറപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അറിയിച്ചത്.

ന്യുഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തക ര്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഓര്‍ഡിനന്‍സുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. 1897 ലെ പകര്‍ച്ചവ്യാധി രോഗ നിയമത്തില്‍ ഭേദഗതി വരുത്തി ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അറിയിച്ചത്. കൊറോണ ബാധിച്ച ചിലര്‍ ചികിത്സക്കിടെ വ്യാപകമായി ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു.

ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഓര്‍ഡിനന്‍സുമായാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമാക്കി. ഗൗരവമുള്ള കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ തടവാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഗുരുതരമായി പരിക്കേല്‍പ്പിച്ചാല്‍ അക്രമിക്ക് ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കും. കൂടാതെ ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്തുകയും ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാരുടെ സംഘടന (ഐ.എം.എ) ഇന്ന് സൂചനാ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഐ.എം.എ പ്രതിനിധികള്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ സമരം പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തിയത്.ആക്രമത്തിന്റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കില്‍ കുറ്റക്കാര്‍ക്ക് മൂന്നു മാസം മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇവരില്‍നിന്ന് അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയീടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

പാകിസ്ഥാന്‍ കോവിഡ് ബാധിതരെ കയറ്റി അയക്കാന്‍ ശ്രമിക്കുന്നു: ഗുരുതര ആരോപണവുമായി കശ്മീർ ഡിജിപി

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസ്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഓഡിനല്‍സില്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങള്‍ക്ക് കേടുപാടു വരുത്തിയാല്‍ വാഹനത്തിന്റെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിവില കുറ്റക്കാരില്‍നിന്ന് ഈടാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.കൂടാതെ ഇത്തരം കേസുകളില്‍ 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണം. രാജ്യത്തെ ഡോക്ടര്‍മാരുടെ സുരക്ഷയും അന്തസും സംരക്ഷിക്കപ്പെടുമെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോറോണ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്കെതിരെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരവും അപമാനകരവവുമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഇതിന്റെ ഭാഗമായി ഓര്‍ഡിനന്‍സ് കൊണ്ടുവരികയും രാഷ്ട്രപതി അനുമതി നല്‍കിയതിന് ശേഷം നടപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.പുതിയ ഓര്‍ഡിനസ് പുറത്തിറങ്ങിയതോടെ കേന്ദ്രസര്‍ക്കാരിന് നന്ദിയുമായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button