KeralaLatest NewsIndia

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലഗോകുലത്തിന്റെ വിഷുകൈനീട്ടമായ നാലുലക്ഷത്തിൽ പരം രൂപ

ഇന്ന് കുടുംബശ്രീയും സഹായധനം കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചു.

ആലപ്പുഴ: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരളത്തിലെ വിവിധ ജില്ലകളിലുള്ള ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച വിഷുക്കൈനീട്ടം തുക കൈമാറി. 463087 /- രൂപയാണ് കൈമാറിയത്.

ലോക്ക് ഡൗണിൽ തങ്ങൾക്ക് കൊടിയ ഗാര്‍ഹിക പീഡനം, ഭക്ഷണത്തിനായി യാചിക്കണം, പുരുഷന്മാരുടെ സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി

കുട്ടികൾക്ക് കിട്ടിയ വിഷുക്കൈനീട്ടം സമാഹരിച്ചതാണ് ഈ തുക. മുഖ്യമന്ത്രിയാണ് ഇത് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.’എന്റെ കൈനീട്ടം എന്റെ നാടിന്’ എന്ന സന്ദേശത്തിന്റെ ഭാഗമായി ബാലഗോകുലം വിവിധ ജില്ലകളില്‍ സമാഹരിച്ച തുകയായ 463087 (നാല് ലക്ഷത്തി അറുപത്തിമൂവായിരത്തി എണ്‍പത്തിയേഴ്) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഈ വര്‍ഷത്തെ വിഷുക്കൈനീട്ടം കൊറോണ ദുരിതാശ്വാസത്തിനു സമര്‍പ്പിക്കാന്‍ കുട്ടികള്‍ തയ്യാറാവണമെന്ന് ബാലഗോകുലം സംസ്ഥാനസമിതി ആഹ്വാനം ചെയ്തിരുന്നു.

വിവിധ ജില്ലകളില്‍ കളക്‌ട്രേറ്ററുകളില്‍ നടന്ന കൈമാറ്റല്‍ ചടങ്ങില്‍ അതത് ജില്ലകളിലെ സംസ്ഥാന, മേഖല, ജില്ലാ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കളക്ടര്‍മാര്‍ക്ക് ഗോകുലങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ബാലസമിതി അംഗങ്ങള്‍ തുക കൈമാറി. തിരുവനന്തപുരം – 35501, കൊല്ലം – 50001, പത്തനംതിട്ട – 35500, ആലപ്പുഴ. – 200, കോട്ടയം – 93532, എറണാകുളം – 100077, ത്രിശ്ശൂര്‍ – 40910, പാലക്കാട് – 25000, മലപ്പുറം – 34795, കോഴിക്കോട് – 10000, വയനാട് – 5000, കണ്ണൂര്‍- 12771 എന്നിങ്ങനെയാണ് കൈമാറിയ തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ബാലഗോകുലം വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കാര്യം എടുത്തു പറഞ്ഞു.

അതേസമയം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നിരവധി പേരാണ് സഹായധനം നൽകുന്നത്. ഇന്ന് കുടുംബശ്രീയും സഹായധനം കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button