KeralaLatest News

ശരീര ഊഷ്മാവ് 37.2 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ സെക്രട്ടറിയേറ്റിൽ പ്രവേശനം അനുവദിക്കില്ല: കർശന പരിശോധനകൾ

സൗത്ത് വെസ്റ്റ്, കന്റോണ്‍മെന്റ് ഗേറ്റുകളിലൂടെ ജീവനക്കാര്‍ക്ക് പുറത്തേക്ക് പോകാം. സന്ദര്‍ശകര്‍ക്കടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റില്‍ കര്‍ശന പരിശോധനക്ക് നിര്‍ദ്ദേശം. ഇവിടേക്കുള്ള വാഹനങ്ങള്‍ ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ. കന്റോണ്‍മെന്റ് കവാടത്തിലൂടെ മാത്രമെ വാഹനങ്ങള്‍ പ്രവേശിപ്പിക്കൂ. സൗത്ത് വെസ്റ്റ്, കന്റോണ്‍മെന്റ് ഗേറ്റുകളിലൂടെ ജീവനക്കാര്‍ക്ക് പുറത്തേക്ക് പോകാം.
സന്ദര്‍ശകര്‍ക്കടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സെക്രട്ടേറിയേറ്റില്‍ എത്തുന്ന എല്ലാവരുടെയും താപനില പരിശോധിക്കും. ശരീര ഊഷ്മാവ് 37.2 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ അവരെ സെക്രട്ടേറിയേറ്റിന് അകത്തേക്ക് പ്രവേശിപ്പിക്കില്ല. എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പൊതുഭരണ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയുടെയോ ഉദ്യോഗസ്ഥരുടെയോ നിര്‍ദ്ദേശം ഉണ്ടെങ്കില്‍ മാത്രമെ സന്ദര്‍ശകരെ അനുവദിക്കൂ.

കൊറോണ വൈറസിനെ അതിജീവിച്ചവര്‍ പറയുന്നു, ഇത് ചെയ്യുന്നത് നിങ്ങൾക്ക് ഫലപ്രദം

സെക്രട്ടേറിയേറ്റില്‍ എത്തുന്ന എല്ലാവരുടെയും താപനില പരിശോധിക്കാന്‍ കവാടങ്ങളില്‍ തെര്‍മ്മല്‍ സ്കാനര്‍ ഏര്‍പ്പെടുത്തും. ശരീര ഊഷ്മാവ് 37.2 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ അവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല. ഇത്തരത്തിലുള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ഹെല്‍പ്പ് ഡെസ്കിലേക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button