Latest NewsIndiaNews

മാസ്‌കില്ലാതെ ബൈക്കിൽ യുവാക്കളുടെ യാത്ര; ശിക്ഷയായി കൊറോണ രോഗിക്കൊപ്പം ആംബുലൻസിൽ സഞ്ചരിക്കണമെന്ന് പോലീസ്; തള്ളിക്കയറ്റിയതോടെ യുവാക്കളുടെ കൂട്ടക്കരച്ചിൽ; ചിരിപ്പിച്ചുകൊല്ലുന്ന വീഡിയോ

ചെന്നൈ: നടന്‍ പ്രതാപ് പോത്തന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മാസ്‌ക് ഇല്ലാതെ ബൈക്കില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് തമിഴ്‌നാട് പൊലീസ് നല്‍കിയ ശിക്ഷയുടെ വീഡിയോയാണ് ശ്രദ്ധപിടിച്ചുപറ്റുന്നത്. ലോക്ഡൗണില്‍ പൊലീസ് കൂടുതല്‍ ക്രിയാത്മകമാകുന്നു എന്നായിരുന്നു താരം പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പ്.

Read also: കേരളത്തിലടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചെരിപ്പുകള്‍ സംഭാവന ചെയ്യാന്‍ ഒരുങ്ങി പ്രിയങ്ക ചോപ്ര

മാസ്‌ക് ധരിക്കാതിരുന്നതിന് പ്രത്യേക കാരണമൊന്നും ഇല്ലെന്നു പറഞ്ഞ യുവാക്കളോട് അടുത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ കയറാന്‍ പോലീസ് ആവശ്യപ്പെട്ടു. ഉടനെ ആംബുലന്‍സില്‍ കോവിഡ് രോഗിയുണ്ടെന്നും നിങ്ങളെ അയാള്‍ക്കൊപ്പം ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തുടങ്ങുകയാണെന്നും പൊലീസ് പറഞ്ഞു. ഇത് കേട്ടതോടെ യുവാക്കള്‍ കൂട്ടക്കരച്ചില്‍ തുടങ്ങി. ആംബുലന്‍സില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന ഇവരെ പൊലീസ് നിര്‍ബന്ധിച്ച്‌ കയറ്റി. അകത്ത് രോഗിയെ കണ്ടതോടെ ഇവർ കൂടുതൽ വെപ്രാളം കാണിച്ചു. മാസ്‌ക് വയ്ക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ് ഇത്തരമൊരു ശിക്ഷാ നടപടിയെന്നും കൊറോണ രോഗിയായി അഭിനയിച്ചത് തങ്ങളുടെ സഹപ്രവര്‍ത്തകനായ പൊലീസ് ഉദ്യോഗസ്ഥനാണെന്നും വിഡിയോയുടെ അവസാനം പൊലീസ് പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button