Latest NewsKeralaNewsIndia

ലോക്ക് ഡൗണിന് ശേഷം പെട്രോള്‍-ഡീസല്‍ എക്‌സൈസ് നികുതി വീണ്ടും കൂടിയേക്കും

കൊച്ചി: ലോക്ക് ഡൗണിന് ശേഷം പെട്രോള്‍-ഡീസല്‍ എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കൂട്ടിയേക്കും. കോവിഡ് പശ്ചാത്തലത്തിലെ ലോക്ക്ഡൗണില്‍ രാജ്യത്ത് ബിസിനസ് ഇടപാടുകള്‍ നിലച്ചതിനാല്‍ കേന്ദ്രത്തിന്റെ വരുമാനം ഇല്ലാതായിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം നികുതിയിലൂടെ കൂടുതല്‍ വരുമാനം നേടാനാണ് എക്‌സൈസ് നികുതി കൂട്ടുക.

പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് നികുതി നിലവിലെ എട്ട് രൂപയില്‍ നിന്ന് 18 രൂപയായും ഡീസലിന്റേത് നാലുരൂപയില്‍ നിന്ന് 12 രൂപയായും വര്‍ദ്ധിപ്പിക്കാന്‍ പാര്‍‌ലമെന്റിന്റെ അനുമതിയും കഴിഞ്ഞമാസം കേന്ദ്രം നേടിയിരുന്നു. ഒറ്റയടിക്ക് കൂട്ടാതെ, നേരിയതോതിലായി എക്‌സൈസ് നികുതി കൂട്ടാനാണ് കേന്ദ്രത്തിന്റെ നീക്കം.

ലോക്ക്ഡൗണിന് ശേഷം ജനജീവിതം സാധാരണ നിലയിലെത്തുന്നതിന്റെ ചുവടുപിടിച്ച്‌ എക്‌സൈസ് നികുതി കൂട്ടും. ഇന്ധന വില്പന നിര്‍ജീവമായതിനാല്‍ ഇപ്പോള്‍ എക്‌സൈസ് നികുതി കൂട്ടിയാലും സര്‍ക്കാരിന് പ്രയോജനപ്പെടില്ല. കഴിഞ്ഞ മാര്‍ച്ച്‌ 14ന് പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി കേന്ദ്രം ലിറ്ററിന് മൂന്നുരൂപ വീതം കൂട്ടിയിരുന്നു. പ്രതിവര്‍ഷം 39,000 കോടി രൂപയുടെ അധിക വരുമാനം ഇതുവഴി സര്‍ക്കാരിന് കിട്ടും.

ALSO READ: ബ്രിട്ടനി​ല്‍ കോ​വി​ഡ്​ ഏ​റ്റ​വും ഭീ​ക​ര​മാ​യി ബാ​ധി​ച്ച ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​ത്​ ഇ​ന്ത്യ​ന്‍ വം​ശ​ജ​ര്‍

ബ്രെന്റ് ക്രൂഡാണ് ഇന്ത്യ വാങ്ങുന്നത്. 2019 ഏപ്രിലില്‍ ഒരു ബാരല്‍ വാങ്ങാന്‍ ഇന്ത്യ ചെലവിട്ടത് ശരാശരി 71 ഡോളര്‍. 2020 ഏപ്രില്‍ 21ലെ വാങ്ങല്‍ച്ചെലവ് 16.38 ഡോളര്‍ മാത്രം. ഇക്കാലയളവില്‍ വാങ്ങല്‍ച്ചെലവിലെ കുറവ് ബാരലിന് 54.62 ഡോളര്‍. ആനുപാതികമായി പെട്രോളിനും ഡീസലിനും കുറഞ്ഞത് പരമാവധി 5 രൂപ മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button