Latest NewsKeralaIndiaNews

ഗ​ള്‍​ഫി​ല്‍​നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൊണ്ടുവരുന്നതിനുള്ള ത​ട​സം പരിഹരിക്കണം; മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദിക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഗ​ള്‍​ഫി​ല്‍ ​നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൊണ്ടുവരുന്നതിനുള്ള ത​ട​സം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദിക്ക് ക​ത്ത​യ​ച്ചു. കോ​വി​ഡി​ല്ലാ​തെ മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ളും കാ​ല​താ​മ​സ​വും ഒ​ഴി​വാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ എം​ബ​സി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് പിണറായി വിജയൻ ന​രേ​ന്ദ്ര മോ​ദി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ വ്യക്തമാക്കുന്നു.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണം. ഇ​ന്ത്യ​ന്‍ എം​ബ​സി​ക​ളാ​ക​ട്ടെ ഡ​ല്‍​ഹി​യി​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മന്ത്രാലയ​ത്തി​ല്‍ നി​ന്ന് നി​രാ​ക്ഷേ​പ പ​ത്രം (നോ ​ഒ​ബ്ജ​ക്ഷ​ന്‍) വേ​ണ​മെ​ന്ന് നി​ര്‍​ബ​ന്ധി​ക്കു​ന്നു. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​ച്ച​ത് ഗ​ള്‍​ഫ് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ല്‍ കോ​വി​ഡ്-19 കാ​ര​ണ​മ​ല്ലാ​തെ മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യ​തു​കൊ​ണ്ട് ച​ര​ക്ക് വി​മാ​ന​ങ്ങ​ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്ര​ല​യ​ത്തി​ന്‍റെ നോ ​ഒ​ബ്ജ​ക്ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ ത​ന്നെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​തി​ന് ക്ലി​യ​റ​ന്‍​സ് ന​ല്‍​കാ​ന്‍ ബ​ന്ധ​പ്പെ​ട്ട എം​ബ​സി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ താ​മ​സ​മി​ല്ലാ​തെ നാ​ട്ടി​ലെ​ത്തി​ക്കാ​നും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ ന​ട​ത്താ​നും സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button