Latest NewsFootballNewsSports

ബ്രസീലിയന്‍ താരം കുട്ടിഞ്ഞ്യോയ്ക്ക് ശസ്ത്രക്രിയ

ബ്രസീലിയന്‍ താരം ഫിലിപ്പ് കൗട്ടീഞ്ഞ്യോയ്ക്ക് ശസ്ത്രക്രിയ നടത്തി. വലതു കാലിനേറ്റ പരിക്ക് ഭേദമാക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ബയേണ്‍ മ്യൂണിക്ക് അറിയിച്ചു. ബാഴ്‌സലോണയില്‍ നിന്ന് ഈ സീസണ്‍ തുടക്കത്തില്‍ ലോണടിസ്ഥാനത്തിലാണ് കുട്ടിഞ്ഞ്യോ ബയേണില്‍ എത്തിയത്. താരത്തിന് 14 ദിവസമെങ്കിലും വിശ്രമം വേണ്ടി വരുമെന്നും അതിനു ശേഷം മാത്രമെ കുട്ടിഞ്ഞ്യോ പരിശീലനത്തില്‍ മടങ്ങിയെത്തൂയെന്നും ക്ലബ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button