Latest NewsNewsIndia

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ : മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടി നി​രീ​ക്ഷ​ക​രെ അ​യ​ക്കാ​നൊരുങ്ങി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

ന്യൂ ഡൽഹി : മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടി നി​രീ​ക്ഷ​ക​രെ അ​യ​ക്കാ​നൊരുങ്ങി കേന്ദ്രം. ഗു​ജ​റാ​ത്ത്, തെ​ലു​ങ്കാ​ന, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തിനായി നാ​ല് സം​ഘ​ങ്ങ​ളെ​യാ​ണ് അ​യ​യ്ക്കു​ക​യെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. നേ​ര​ത്തെ ബം​ഗാ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​റ് സം​ഘ​ങ്ങ​ളെ  ​അ​യച്ചി​രു​ന്നു. ഇ​തി​ന് പു​റ​മെ​യാ​ണ് നാ​ല് സം​ഘ​ങ്ങ​ളേ​ക്കൂ​ടി അ​യ​ച്ചി​രി​ക്കു​ന്ന​ത്.

Also read : റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പ്രശ്‌നമല്ല അത് ഉപയോഗിക്കുന്ന രീതിയിലുള്ള പ്രശ്‌നമാണെന്ന് ചൈനീസ് കമ്പനികള്‍

അ​ഡീ​ണ​ല്‍ സെ​ക്ര​ട്ട​റി ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സംഘം കോവിഡ് വൈറസ് വ്യാപനം ഗു​രു​ത​ര​മാ​യ സൂ​റ​റ്റ്, അ​ഹ​മ്മ​ദാ​ബാ​ദ്, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘം സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button