KeralaLatest NewsNews

ഷാബുരാജിന്റെ കുടുംബത്തെ കാണാൻ ആശ്വാസവാക്കുകളുമായി സുരാജ് വെഞ്ഞാറമ്മൂട് എത്തി

അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബു രാജിന്റെ കുടുംബത്തെ കാണാൻ നടൻ സുരാജ് വെഞ്ഞാറമ്മൂട് എത്തി. ഷാബുവിന്റെ തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് സുരാജ് എത്തിയത്. ഭാര്യയെയും മക്കളെയും സമാധാനിപ്പിച്ചാണ് മടങ്ങിയത്. മിനി സ്ക്രീന്‍ പ്രേക്ഷകരെ ഏറെ സങ്കടത്തിലാക്കിയ ഒരു വിയോഗമായിരുന്നു ഷാബു രാജിന്റേത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ രക്തക്കുഴലുകളിലെ തടസ്സം നീക്കാന്‍ ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

Read also: നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം

ആറ്റിങ്ങല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന കലാസമിതിയിലൂടെയാണ് ഷാബു മിമിക്രി ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് കേരളത്തിലെ പ്രധാനപ്പെട്ട മിമിക്രി ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ കോമഡിസ്റ്റാര്‍സ് സീസണ്‍ ഒന്നില്‍ കോമഡി കസിന്‍സിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് എത്തുന്നത്.

Related Articles

Post Your Comments


Back to top button