Latest NewsSaudi ArabiaNewsGulf

സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു : ഗൾഫിൽ ഇന്ന് മരിച്ചത് രണ്ട് മലയാളികൾ

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. ആലപ്പുഴ സ്വദേശിയായ ഹബീസ് ഖാനാണ് ബുറൈദായിൽ മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്ന് ഗള്‍ഫിൽ രോഗം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഹബീസ് ഖാൻ. ഇന്ന് രാവിലെ കണ്ണൂര്‍ സ്വദേശി ദുബായിൽ മരണപ്പെട്ടിരുന്നു. ഹോട്ടൽ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്ന കണ്ണൂര്‍ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കൽ അബ്ദു റഹ്മാൻ ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കൾ: റഹൂഫ്, റംഷാദ്, റസ്‌ലിയ, റിസ്‌വാന. മരുമക്കൾ: അനീസ്, ഷുഹൈൽ, ഫാത്തിമ, അർഫാന.

ഇതുവരെ വിദേശ രാജ്യങ്ങളിൽ 6300 ഇന്ത്യക്കാർക്കാണ് കോവിഡ് ബാധിച്ചത്,ഇതിൽ ഗൾഫിൽ മാത്രം 2000 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഗൾഫ് മേഖലയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 42,856 ആയി ഉയര്‍ന്നു. 254 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം സൗദിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഭാഗിക ഇളവനുവദിച്ചിട്ടുണ്ട്. പൂർണമായും അടച്ച സ്ഥലങ്ങളിലും മക്കയിലും ഒഴികെയുള്ള രാജ്യത്തിൻറെ എല്ലാഭാഗങ്ങളിലുമാണ് ഇളവ് അനുവദിച്ചത്.

Also read : ലോക്ഡൗണിന് ശേഷം പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും; ടിക്കറ്റ് പണം സ്വന്തമായി മുടക്കണം

യുഎഇയിൽ ആശങ്ക പടർത്തി, കോവിഡ് രോഗികളുടെ എണ്ണം 10000 കടന്നു. 536പേർക്ക് കൂടി ഞയാറാഴ്ച്ച രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 10,349ലെത്തി. അഞ്ചു പേർ കൂടി മരണപ്പെട്ടുവെന്നും, രാജ്യത്ത് ഇതുവരെ 76 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 91 പേർ സുഖം പ്രാപിച്ചതോടെ, രോഗ വിമുക്തി നേടിയവരുടെ എണ്ണം 1978ആയി ഉയർന്നു. വലിയ തോതിൽ പരിശോധന നടത്തുന്നതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നത്. 35,000ലധികംപേരെ പുതിയതായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 10 ലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. 14 ഡ്രൈവ് ത്രൂ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. രോഗം ഭേദമായവരുടെ പ്ലാസ്‍മ ഉപയോഗിച്ചുള്ള ചികിത്സയുടെ പരീക്ഷണം തുടങ്ങിയെന്നും ഇതിന്റെ ഫലപ്രാപ്തി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

: രോഗികളുടെ എണ്ണം 10,000 പിന്നിട്ടതോടെ ഖത്തറിലും ആശങ്ക വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,584 പേരില്‍ നടത്തിയ പരിശോധനയില്‍ 929പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 10,287 ആയി ഉയർന്നു. ഇതിൽ 9,265 പേരാണ് ചികിത്സയിലുള്ളത്. ണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. 82,289 പേർ ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായെന്നു അധികൃതർ  വ്യക്തമാക്കി. പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ്. പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്നു. രോഗ വ്യാപനം ഉയര്‍ന്ന തോതില്‍ എത്തി നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തലെന്നും രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ട്രാക്ക് ചെയ്യുന്നതിനുള്ള നടപടികൾ സമഗ്രമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button