KeralaLatest NewsNews

നിങ്ങള്‍ ഇപ്പോള്‍ ചോദിച്ചപ്പോഴാണ് അറിയുന്നത്; കമലിനെതിരായ ലൈംഗികാരോപണത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം • ചലച്ചിത്ര സംവിധായകന്‍ കമലിനെതിരായ ലൈംഗിക ആരോപണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമല്‍ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് യുവനടി അയച്ച വക്കീല്‍ നോട്ടീസ് പുറത്തുവന്ന സംഭവത്തെക്കുറിച്ച് പതിവ് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇപ്പോള്‍ നിങ്ങള്‍ ചോദിച്ചപ്പോഴാണ് താന്‍ ഇക്കാര്യം അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കമല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവനടിയാണ് രംഗത്തെത്തിയത്. തിരുവനന്തപുരം പി.ടി.പി നഗറിലെ ഔദ്യോഗിക ഫ്ലാറ്റില്‍ വച്ചായിരുന്നു പീഡനം. പിന്നീട് അവസരം നല്‍കാതെ വഞ്ചിച്ചു. പ്രണയമീനുകളുടെ കടല്‍ പുറത്തിറങ്ങിയ ശേഷമാണു താന്‍ വഞ്ചിക്കപ്പെട്ടതായി മനസിലാകുന്നതെന്നും യുവതി വക്കീല്‍ നോട്ടീസില്‍ പറഞ്ഞു.

ആമി എന്ന ചിത്രത്തിനിടയിലും രണ്ട് നടിമാരെ ലൈംഗിക ചൂഷണത്തിനിരയാക്കി. കമല്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്നും യുവതി ആരോപിക്കുന്നു.

ആരോപണം കമലും നിഷേധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button