KeralaLatest NewsNews

സംസ്ഥാനത്ത് എവിടെ നിന്ന് വൈറസ് പകര്‍ന്നുവെന്ന് വ്യക്തതയില്ലാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

 

തിരുവനന്തപുരം : ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ രണ്ടാഴ്ചയ്്കുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്‍ തോതിലാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. ഇതാണ് കേരളത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് എവിടെ നിന്ന് വൈറസ് പകര്‍ന്നുവെന്ന് വ്യക്തതയില്ലാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. സമൂഹവ്യാപനമെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സാഹചര്യം. ഒരാഴ്ചക്കിടെ കോവിഡ് സ്ഥിരീകരിച്ച 10 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് സ്ഥിരീകരിക്കാനായില്ല. ആകെ 25ലേറെപ്പേര്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നെന്നും കണ്ടെത്തിയിട്ടില്ല. 10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചും സംശയമുയരുന്നു.

read also : മെയ് 3നു ശേഷം സംസ്ഥാനത്ത് നിയമങ്ങള്‍ എങ്ങിനെ ബാധകമാകും : പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച കേരളത്തിന് നിര്‍ണായകം : ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ചീഫ് സെക്രട്ടറി

കോവിഡ് ബാധ എവിടെ നിന്നെന്ന് വ്യക്തമാകാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് രോഗവ്യാപനം മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നതിന്റെ സൂചനയായാണ് ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരില്‍, തിരുവനന്തപുരത്തു നിന്നെത്തിയ ആര്‍സിസിയിലേയും എസ്.കെ. ആശുപത്രിയിലേയും നഴ്‌സുമാര്‍, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ ബിരുദ വിദ്യാര്‍ഥിനി, കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളി, ഇടുക്കി വണ്ടന്‍ മേട്ടിലെയും പാലക്കാട് വിളയുരിലേയും വിദ്യാര്‍ഥികള്‍, കോഴിക്കോട്ടെ അഗതി, കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തക എന്നിവര്‍ക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

മരിച്ച രോഗികളില്‍ മലപ്പുറം സ്വദേശികളുടെ നാലു മാസം പ്രായമുണ്ടായിരുന്ന കുട്ടി, പോത്തന്‍കോട്ടെ പൊലീസുകാരന്‍, കണ്ണൂരില്‍ ചികിത്സ തേടിയ മാഹി സ്വദേശി എന്നിവരുള്‍പെടെ 25ലേറെ പേരുടെ രോഗകാരണം വ്യക്തമല്ല. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഗ്രൂപ്പുകളില്‍ കുറച്ചാളുകളില്‍ മാത്രം നടത്തിയ റാന്‍ഡം പരിശോധനയില്‍ കൊല്ലത്തും കോട്ടയത്തും ഓരോരുത്തര്‍ക്ക് കോവിഡ് നിര്‍ണയിച്ചതും അതീവ ഗൗരവത്തോടെ കാണണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button