Latest NewsKeralaNews

കോവിഡ് 19 രോഗബാധിതരുടെ വിവരങ്ങള്‍ ചോർന്ന സംഭവത്തിൽ, പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : കാസര്‍കോടും കണ്ണൂരും കോവിഡ് 19 രോഗബാധിതരുടെയും ക്വാറന്റീനുള്ളവരുടെയും വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിവരങ്ങൾ ചോർന്നത് ആശങ്കാജനകമെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.

സർക്കാർ തലത്തിൽ തന്നെ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നത് ഗൗരവമേറിയ വിഷയമാണ്. പോലീസ് തയാറാക്കിയ സോഫ്റ്റ്‍വെയറില്‍ നിന്നാണ്. രോഗികളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പുറത്തായത്. രോഗികളായിരുന്നവരെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐടി സൊല്യൂഷനില്‍ നിന്ന് ഫോണില്‍ വിളിക്കുകയുണ്ടായി. തുടര്‍ചികിത്സക്കായി എത്തണമെന്ന് ചില സ്വകാര്യ ആശുപത്രികള്‍ രോഗബാധിതരായിരുന്നവരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടെന്നും . പോലീസിന്റെ അതീവ രഹസ്യങ്ങള്‍ അടങ്ങുന്ന ഡാറ്റ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്ക് നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാരില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കാമെന്നും മുല്ലപ്പളി പറഞ്ഞു.

Also read : കൊറോണ കാലത്തും കുതന്ത്രങ്ങൾ മെനഞ്ഞ് പാക്കിസ്ഥാൻ; ആരോഗ്യസേതു ആപ്ലിക്കേഷന്റെ വ്യാജപതിപ്പിനെ കണ്ടെത്തിയെന്ന് പ്രതിരോധ മന്ത്രാലയം

സര്‍ക്കാര്‍ അതീവ ലാഘവത്തോടെയാണ് വിഷയത്തെ കാണുന്നതെന്നതിന് തെളിവാണ് വ്യക്തിഗത വിവരങ്ങള്‍ പുറത്തുപോയതില്‍ അത്ഭുതപ്പെടാനില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന. മന്ത്രിയുടെ വാദങ്ങള്‍ ബാലിശമാണ്. ഡാറ്റാ ചോര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന സ്‍പ്രിംഗ്‍ളര്‍ ഇടപാടിനെ ന്യായീകരിക്കുന്നവ രില്‍ നിന്ന് സമാനപ്രതികരണം ഉണ്ടായതില്‍ ആചര്യപ്പെടാനില്ല. ഡാറ്റാ ചോര്‍ച്ചയെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് പ്രമേയം പാസാക്കിയ സിപിഎം സൗകര്യപൂര്‍വ്വം നിലപാടുകള്‍ വിസ്മരിക്കുന്നത് ശരിയല്ലെന്നും മുല്ലപ്പളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button