KeralaLatest NewsNews

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് പ്രവാസികളെ കൂട്ടത്തോടെ കൊണ്ടുവരാനാകില്ല : കാരണം വെളിപ്പെടുത്തി ആരോഗ്യമന്ത്രി കെ.കെ.ശൈലജ

രാജ്യത്തിന് പുറത്തുമുള്ള എല്ലാവരും കൂടി നാട്ടിലേക്ക് മടങ്ങി വരണം എന്നല്ല കേന്ദ്രമോ സംസ്ഥാന സര്‍ക്കാരോ പറഞ്ഞിട്ടുള്ളത്

തിരുവനന്തപുരം: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് പ്രവാസികളെ കൂട്ടത്തോടെ കൊണ്ടുവരാനാകില്ല, അതിനുള്ള കാരണം വെളിപ്പെടുത്തി ആരോഗ്യമന്ത്രി കെ.കെ.ശൈലജ .
തിരിച്ചു വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. ചില ജില്ലകളില്‍ 15000 പേരെ വരെ പ്രതീക്ഷിക്കുന്നുണ്ട്.

Read Also : കേരളത്തിൽ സമൂഹവ്യാപനമുണ്ടോ? പ്രതികരണവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കുന്നത് വിഷമമുണ്ടാകുന്ന കാര്യമാണെന്നും എന്നാല്‍ അവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് ലഭ്യതക്കുറവുണ്ട്. ടെസ്റ്റ് കിറ്റുകള്‍ ഒരുമിച്ച് ഉപയോഗിക്കുന്നത് തെറ്റായ രീതിയാണെന്നാണ് അമേരിക്കയിലേയും ബ്രിട്ടണിലേയും അനുഭവങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാവും റാപ്പിഡ് ടെസ്റ്റിനുള്ള ആളുകളെ കണ്ടെത്തുകയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

യാത്രാനിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തുമുള്ള എല്ലാവരും കൂടി നാട്ടിലേക്ക് മടങ്ങി വരണം എന്നല്ല കേന്ദ്രമോ സംസ്ഥാന സര്‍ക്കാരോ പറഞ്ഞിട്ടുള്ളത്. വിസാ കാലവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ക്യാംപുകളിലും മറ്റും താമസസൗകര്യം ഇല്ലാത്തവര്‍, ചികിത്സ തേടി വരാനുള്ളവര്‍ എന്നിവര്‍ക്കെല്ലാമാണ് മുന്‍ഗണന നല്‍കുന്നത്. ഇതില്‍ തന്നെ കൊവിഡ് പരിശോധന നടത്തി മാത്രമേ ആളുകളെ തിരികെ കൊണ്ടു വരൂ.

ഈ ഒരു ഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങി വരാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ടാകും എന്നാല്‍ അതു പ്രായോഗികമായ കാര്യമല്ല.ഇക്കാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങളും കര്‍ശനമായ നിരീക്ഷണവും ഉണ്ടാവും. എട്ടായിരം മുതല്‍ 15000 വരെ പ്രവാസികള്‍ വിവിധ ജില്ലകളില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കേരളം നിലവില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
ഉണ്ടാവില്ല എന്നു കരുതേണ്ട. ഇക്കാര്യത്തില്‍ സിംഗപ്പൂരിന്റെ അനുഭവം നമ്മുക്ക് മുന്നിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button