Latest NewsKeralaNews

കേരളത്തിൽ സമൂഹവ്യാപനമുണ്ടോ? പ്രതികരണവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ നില തൃപ്തികരമാണ്. സംസ്ഥാനത്ത് മൂന്നാം ഘട്ട വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നത് കോണ്ടാക്ടിൽ നിന്നാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു

ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മറ്റ് ആരോഗ്യ പ്രവർത്തകർക്കും നിർദേശം നൽകുമെന്ന് മന്ത്രി പറഞ്ഞു. കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ആർസിസിയിലെ ആരോഗ്യ പ്രവർത്തകയുടെ ആരോഗ്യ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചു. ആർസിസിയിൽ നിന്നാവാനുള്ള സാധ്യത കുറവാണെങ്കിലും പരിശോധനകൾ തുടരുകയാണ്.

ആരോഗ്യ പ്രവർത്തകരെ അവഗണിക്കില്ലെന്നും കേരളത്തിൽ ഐസൊലേറ്റ് ചെയ്ത് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാസ്‌ക് ,ഗ്ലൗസ് എന്നിവ ആശുപത്രികളിൽ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർ സുരക്ഷ മുൻകരുതലുകൾ പാലിച്ചിരിക്കണമെന്നും ചുരുങ്ങിയ കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും ഇത് ഗൗരവത്തിൽ എടുക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

ഇടുക്കി, കോട്ടയം ജില്ലകൾ സെയ്ഫ് സോണിലായിരുന്നു, എന്നാൽ അതിർത്തി കടന്ന് ആളുകൾ വരുന്നുണ്ട്. അതിർത്തി മേഖലകളിൽ നല്ല രീതിയിൽ രോഗമുണ്ടെന്നാണ് അനുമാനം. പൊലീസിന്റെ കർശന പരിശോധന അതിർത്തികളിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button