Latest NewsInternational

കിമ്മിനെ കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ പുറത്തു വിട്ട് ദക്ഷിണ കൊറിയ

സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍.

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കിടെ മരണപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച്‌ ദക്ഷിണ കൊറിയ. കിം ‘രോഗമുക്തനായി ജീവനോടെ’യുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് മൂണ്‍ ചങ് -ഇന്‍ പറഞ്ഞു. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍.

ഉത്തരകൊറിയയുടെ സുപ്രധാന വാര്‍ഷികമായ ഏപ്രില്‍ 15ന് മുത്തച്ഛന്റെ ജന്മവാര്‍ഷിക ദിനാഘോഷത്തില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതാദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ സ്ഥിതി ഗുരുതരമായെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരു സലൂണിൽ നിന്ന് കോവിഡ് പകർന്നത് ആറുപേർക്ക്, മുടി വെട്ടിയ ആൾക്ക് നെഗറ്റിവ്

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഉത്തര കൊറിയന്‍ സ്ഥാപക നേതാവായ കിം ഇന്‍ സങിന്റെ ജന്മവാര്‍ഷികം രാജ്യത്തിന്റെ് രാഷ്ട്രീയ കലണ്ടറിലെ ഏറ്റവും സുപ്രധാന ദിനമാണ്.അതിനിടെ ചൈന ഉത്തര കൊറിയയിലേക്ക് ആരോഗ്യ വിദഗ്ധരെ അയയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചൈനീസ്, ഹോങ്കോങ് മാധ്യമങ്ങള്‍ കിം മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഉത്തര കൊറിയ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.എന്നാൽ ഉത്തര കൊറിയയുടെ കിഴക്കന്‍ മേഖലയിലുള്ള വണ്‍സാനിലെ റിസോര്‍ട്ടില്‍ ഏപ്രില്‍ 13 മുതല്‍ കിം ഉണ്ടെന്നും ‘സംശയകരമായ ഒരു നീക്കവും ഉത്തര കൊറിയുടെ ഭാഗത്തുനിന്നും ഇതുവരെ വന്നിട്ടില്ലെന്നും’ മൂണ്‍ ചങ് -ഇന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button