KeralaLatest NewsNews

കെയര്‍ഹോമിന്റെ തണലില്‍ സജയ്ക്ക് സുരക്ഷിതമായ വീടൊരുങ്ങി

തിരുവനന്തപുരം • സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി പൗഡിക്കോണം പുലിയന്‍കോഡ് അംബേദ്‌കര്‍ നഗറില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

കേരള സ്റ്റേറ്റ് ടാക്സസ് എംപ്ലോയീസ് സഹകരണ സംഘമാണ് ഭവനരഹിതയായ സജ എന്ന വീട്ടമ്മയ്ക്ക് വീട് നിര്‍മിച്ചു നല്‍കിയത്. കോവിഡ്‌ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ ഒഴിവാക്കിയാണ് ഗൃഹപ്രവേശനം നടത്തിയത്. സംഘം പ്രസിഡന്റ് കെ.ബിജു ,അസിസ്റ്റന്റ് രെജിസ്ട്രാര്‍ ഷെരീഫ്, സി പി ഐ എം ലോക്കല്‍ സെക്രട്ടറി കരിയം മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button